സമസ്തയില്‍ ഭിന്നത; ഉമര്‍ ഫൈസി മുക്കത്തെ തള്ളി അബ്ദുസമദ് പൂക്കോട്ടൂര്‍

സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിനെതിരെ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍. പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായി നടത്തിയ പരാമര്‍ശം പിന്‍വലി്ക്കണമെന്നും അഭിപ്രായ വ്യത്യാസം സംഘടനയിലാണ് പറയേണ്ടതെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം പൊതുവേദിയില്‍ വെച്ചാണ് പാണക്കാട് സാദിഖലി തങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. ഇത് സമസ്തയിലെ ലീഗ് അനുകൂലികളെ പ്രകോപിപ്പിച്ചു. എല്ലാവരേയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകുന്ന സാദിഖലി ശിഹാബ് തങ്ങളുടെ ഖാസി സ്ഥാനം ഉമര്‍ ഫൈസി മുക്കം ചോദ്യം ചെയ്തത് ശരിയായില്ലെന്ന് അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു. സാമുദായത്തിനകത്തെ ഐക്യത്തിന് കത്തിവക്കുന്നത് ശരിയല്ല. ഉമര്‍ ഫൈസിക്ക് തിരുത്തേണ്ടി വരും.

ALSO READ:തൃശൂർ പൂരം; മാധ്യമങ്ങളുടെ പ്രശ്നം ഞങ്ങളുടെ പ്രശ്നമല്ല: ബിനോയ്‌ വിശ്വം

നാട്ടില്‍ സ്വീകാര്യതയുള്ളവരെ ചെറുതായി കാണിക്കാന്‍ ശ്രമിച്ചാല്‍ ശ്രമിക്കുന്നവര്‍ ചെറുതാവും. സമസ്തയുടെ ജോയിന്റ് സെക്രട്ടറിയാണ് ഉമര്‍ ഫൈസി മുക്കം. ജനറല്‍ സെക്രട്ടറിയെ മറികടന്നാണ് പ്രവര്‍ത്തിക്കുന്നത്. ഖാസി ഫൗണ്ടേഷനെ സമസ്ത നേത്യത്വം തളളി പറഞ്ഞിട്ടില്ല. അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഉമര്‍ ഫൈസി അത് സംഘടനയില്‍ പറയണമെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News