കോഴിക്കോട് കൊടിയത്തൂർ കോൺഗ്രസിൽ പൊട്ടിത്തെറി. ഗ്രാമപഞ്ചായത്ത് അംഗവും മുന്‍ വൈസ് പ്രസിഡന്റുമായ ഷിഹാബ് മാട്ടുമുറി മെമ്പര്‍ സ്ഥാനം രാജിവെച്ചു. പാർട്ടിയിലെ ചിലരുടെ പ്രവർത്തനങ്ങൾ തനിക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് ഷിഹാബ് പറഞ്ഞു.
Also read:‘കശുവണ്ടി വികസന മേഖലയിൽ കാലാനുസൃതമായ മാറ്റം അനിവാര്യമാണ്’: മന്ത്രി പി രാജീവ്
കോഴിക്കോട് കൊടിയത്തൂരിൽ കോൺഗ്രസിലെ പ്രശ്നങ്ങൾ തുടരുന്നു.വിവാദമായ ഗ്രാമ പഞ്ചായത്ത് ലൈബ്രേറിയന്‍ നിയമന കോഴയുമായി ബന്ധപ്പെട്ട്, കോണ്‍ഗ്രസ് നേതാവും വാര്‍ഡ് മെമ്പറുമായ കരീം പഴങ്കലിന്റെ ശബ്ദസന്ദേശം പ്രചരിച്ച വിഷയവും ഗ്രൂപ്പുപോരുമാണ് ഷിഹാബ് മാട്ടുമുറിയുടെ രാജിയിലേക്ക് നയിച്ചത്. പാർട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങൾ തനിക്ക് മാനസിക പ്രയാസങ്ങൾ ഉണ്ടാക്കിയതായി ഗ്രാമപഞ്ചായത്ത് മെമ്പർ സ്ഥാനം രാജിവെച്ച ഷിഹാബ് മാട്ടുമുറി പറഞ്ഞു.
Also read:മൈഗ്രേഷൻ കോൺക്ലേവ് രണ്ടാം ദിനം; മികച്ച ആശയങ്ങൾ കൊണ്ട് ശ്രദ്ധേയമായി
വെള്ളിയാഴ്ചയാണ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്. പാർട്ടി സ്ഥാനങ്ങളും രാജിവെച്ചന്നു ഷിഹാബ് അറിയിച്ചു. കൊടിയത്തൂർ മണ്ഡലം കോൺഗ്രസ് ട്രഷററായിരുന്നു ഷിഹാബ് മാട്ടുമുറി. ഷിഹാബിൻ്റെ രാജിയോടെ മൂന്നാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും.16 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ 12 പേർ യുഡിഎഫ് അംഗങ്ങളാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here