കേരളത്തിലെ കായിക വികസനം; മന്ത്രി വി അബ്ദുറഹിമാന്‍ കേന്ദ്ര കായിക മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

കായിക മന്ത്രി വി.അബ്ദുറഹിമാന്‍ കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യയുമായി ശ്രംശക്തി ഭവനില്‍ കൂടിക്കാഴ്ച്ച നടത്തി. കേരളത്തിലെ കായിക വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ച നടത്തിയത്. ഒളിമ്പിക്‌സിന്റെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് കൂടുതല്‍ സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിനെ ദേശീയ പരിശീലന കേന്ദ്രത്തിന്റെ നിലവാരത്തിലേക്ക് മാറ്റുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. കേന്ദ്ര മന്ത്രിയെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ALSO READ:കള്ളക്കടല്‍; കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും റെഡ് അലര്‍ട്ട്

ഖേലോ ഇന്ത്യ പ്രൊജക്റ്റിന്റെ ഭാഗമായി സമര്‍പ്പിച്ച ആറുപദ്ധതികളില്‍ ഒന്നിന് മാത്രമാണ് ഇതുവരെ അംഗീകാരം ലഭിച്ചത്, ബാക്കിയുള്ള അഞ്ച് പദ്ധതികളില്‍ ഉടന്‍ നടപടി സ്വീകരിക്കുക, ഖേലോ ഇന്ത്യ ജില്ലാ സെന്ററുകള്‍ എലൈറ്റ് സെന്ററുകളാക്കുന്നതിനുള്ള സാമ്പത്തിക സഹായം, കേരളത്തിലെ കായികരംഗത്തിന്റെ മുന്നേറ്റത്തിനായി അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ലളിതമാക്കുക,
മൂന്നാറില്‍ ആരംഭിക്കുന്ന ഹൈ ആള്‍ട്ടിറ്റിയൂഡ് പരിശീലന കേന്ദ്രത്തിന് സാമ്പത്തിക സഹായം എന്നിവയാണ് മന്ത്രി കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടത്. കേരളത്തിന്റെ ആവശ്യങ്ങളില്‍ അനുകൂല നിലപാടാണ് കേന്ദ്രമന്ത്രി സ്വീകരിച്ചതെന്ന് മന്ത്രി അബ്ദുറഹിമാന്‍ അറിയിച്ചു.

ALSO READ:പാലക്കാട് കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍; സരിന്‍ വെളിപ്പെടുത്തിയത് ഗുരുതരമായ കാര്യങ്ങള്‍: മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News