ഗുസ്തി താരങ്ങള്‍ക്ക് 1983ലെ ലോകകപ്പ് താരങ്ങള്‍ക്കൊപ്പം പിന്തുണ പ്രഖ്യാപിച്ചിട്ടില്ല; പ്രതികരണവുമായി ബിസിസിഐ പ്രസിഡന്റ്

ലൈംഗിക പീഡന കേസില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് 1983ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിലെ താരങ്ങള്‍ പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തില്‍, പ്രതികരണവുമായി ബിസിസിഐ പ്രസഡിന്റ് റോജര്‍ ബിന്നി. 1983ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമിലെ താരങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചെങ്കിലും അതില്‍ തനിക്ക് പങ്കില്ലെന്ന് റോജര്‍ ബിന്നി പറഞ്ഞു.

ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട് താന്‍ ഒരു തരത്തിലുള്ള പ്രസ്താവനയും ഇറക്കിയിട്ടില്ല. ഗുസ്തി താരങ്ങളുടെ സമരത്തിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ട അധികൃതര്‍ തന്നെ നടപടി സ്വീകരിക്കുമെന്നാണ് താന്‍ കരുതുന്നത്. സ്‌പോര്‍ട്‌സും രാഷ്ട്രീയവും തമ്മില്‍ കൂട്ടിക്കുഴക്കരുതെന്നാണ് ഒരു മുന്‍ ക്രിക്കറ്റ് താരമെന്ന നിലയില്‍ തന്റെ നിലപാട്- 1983ലോ ലോകകപ്പ് നേടിയ ടീമിലെ അംഗമായ ബിന്നി പിടിഐയോട് പറഞ്ഞു.

ഗുസ്തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴച്ചത് ഏറെ ദുഃഖകരമാണെന്നും മെഡല്‍ ഗംഗയില്‍ ഒഴുക്കാനുള്ള നീക്കം പോലെയുള്ള കടുത്ത നടപടികളിലേക്ക് താരങ്ങള്‍ പോകരുതെന്നും 1983ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ലോകകപ്പ് നേടിയ ടീമിലം അംഗങ്ങള്‍
പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ നിയമം നടപ്പാകട്ടെയെന്നും ക്രിക്കറ്റ് താരങ്ങള്‍ പറഞ്ഞു. നിലവിലെ ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, സുനില്‍ ഗാവസ്‌കര്‍, കപില്‍ ദേവ്, മൊഹീന്ദര്‍ അമര്‍നാഥ്, കെ ശ്രീകാന്ത്, കിര്‍ത്തീ അസാദ് എന്നിവരടങ്ങിയ സംഘമാണ് താരങ്ങള്‍ക്ക് പിന്തുണയറിയിച്ച് പ്രസ്താവനയിറക്കിയത്. ഗുസ്തി താരങ്ങളുടെ സമരം ക്രിക്കറ്റര്‍മാര്‍ കണ്ടെന്ന് നടിക്കുന്നില്ല എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഇതിഹാസ താരങ്ങള്‍ പിന്തുണയുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ജനുവരി 18നാണ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷന്‍ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News