ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; ആലപ്പുഴയിൽ കായികാധ്യാപകൻ പിടിയിൽ

ആലപ്പുഴ കണിച്ചുകുളങ്ങരയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കായിക അധ്യാപകൻ അറസ്റ്റിൽ. ജോസ് എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബർ 15 ന് സ്‌കൂളിലെ പരീക്ഷാ ഹാളിൽ കുട്ടി ഹിന്ദി പരീക്ഷ എഴുതി കൊണ്ടിരിക്കെ ബഞ്ചിൽ അടുത്തുവന്നിരുന്ന ഇയാൾ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ അമർത്തി പിടിക്കുകയായിരുന്നു. ഇയാൾക്കെതിരെ സ്‌കൂൾ അധികൃതർക്ക് രക്ഷിതാക്കൾ പരാതി കൊടുത്തതിനെ തുടർന്ന് ഇയാൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തപ്പോഴാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി മാരാരിക്കുളം പൊലീസിന്റെ കസ്റ്റഡിയിലായിട്ടുണ്ട്.

Also Read; വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ബോംബ് ഭീഷണി; സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിനോട് വിശദീകരണം തേടി ദില്ലി പൊലീസ്

News summary; Sports teacher arrested in Alappuzha in sexual assault on 7th class student

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News