പെട്ടിയും ബാഗും ചുമന്ന് പാകിസ്ഥാന്‍ താരങ്ങള്‍ : വീഡിയോ കാണാം

ഏകദിന ലോകകപ്പില്‍ നിരാശപ്പെടുത്തുന്നതായിരുന്നു പാകിസ്ഥാന്റെ പ്രകടനം. കിരീടപ്രതീക്ഷകളുമായാണ് ടീം എത്തിയത്. എന്നാള്‍ അഞ്ചാം സ്ഥാനം കൊണ്ട് പാകിസ്ഥാന് തൃപ്തിപ്പെടേണ്ടിവന്നു. പിന്നാലെ പാക് ടീമില്‍ വന്‍ അഴിച്ചുപണി നടത്തി. ഇതോടെ ബാബര്‍ അസമിന് നായകസ്ഥാനം നഷ്ടമായി. ടി20 ക്രിക്കറ്റ് ടീമിന്റെ നായകനായി ഷഹീന്‍ അഫ്രീദിയെ തിരഞ്ഞെടുത്തു. ടെസ്റ്റില്‍ ഷാന്‍ മസൂദാണ് നയിക്കുന്നത്. ലോകകപ്പിന് ശേഷം ക്രിക്കറ്റ് പരമ്പരയ്ക്ക് ഇറങ്ങുകയാണ് ഓസീസ്.

ALSO READതെലങ്കാന – ആന്ധ്ര ‘ഏറ്റുമുട്ടല്‍’; വോട്ടെടുപ്പിന് പിന്നാലെ, നാഗാര്‍ജുന സാഗര്‍ ഡാമില്‍ കടന്നുകയറി ആന്ധ്ര

ഈ മാസം 14ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. പാക് ടീം കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെത്തിയിരുന്നു. എന്നാല്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍ തന്നെ ടീമിന് മോശം അനുഭവമാണുണ്ടായത്. ബാഗ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ താരങ്ങള്‍ക്ക് തന്നെ ചുമക്കേണ്ടി വന്നു. പാകിസ്ഥാനില്‍ നിന്നുള്ള ഉദ്യോഗസ്ഥരോ ക്രിക്കറ്റ് ഓസ്ട്രേലിയ അധികൃതരോ പാക് ടീമിനെ സ്വീകരിക്കാനെത്തിയില്ല. ഇതോടെയാണ് പാക് താരങ്ങള്‍ക്ക് ബാഗുകള്‍ ചുമക്കേണ്ടി വന്നത്. പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാന്‍ ബാഗുകള്‍ എടുത്തുകൊടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News