മകനെ തന്നില്‍ നിന്ന് അകറ്റി, സ്വത്തുക്കള്‍ കൈക്കലാക്കാൻ ശ്രമിച്ചു: പങ്കാളിക്കെതിരായ അച്ഛന്റെ പരാതിയിൽ പ്രതികരിച്ച് ജഡേജ

ബിജെപി എംപിയും ജീവിത പങ്കാളിയുമായ റിവാബയ്ക്ക് എതിരായ പിതാവ് അനിരുദ്ധ് സിന്‍ഹയുടെ ആരോപണങ്ങള്‍ തള്ളി ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. വിവാഹത്തിന് ശേഷം റിവാബ മകനെ തന്നില്‍ നിന്ന് അകറ്റുകയും സ്വത്തുക്കള്‍ കൈക്കലാക്കുകയും ചെയ്തെന്ന ആരോപണത്തിനാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ജഡേജ മറുപടി നൽകിയത്.

ALSO READ: വ്യത്യസ്ത മേക്കപ്പില്‍ വന്ന എന്നെ ആരും തിരിച്ചറിഞ്ഞില്ല, ഈ വേഷത്തിൽ പടം ചെയ്യില്ലെന്ന് നിര്‍മാതാവ് പറഞ്ഞു: മമ്മൂട്ടി

‘ബിജെപി എംപി കൂടിയായ റിവാബയുടെ പ്രതിച്ഛായ മോശമാക്കാന്‍ വേണ്ടിയുള്ള നീക്കമാണ് ഇത്. അച്ഛൻ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണ്. എനിക്കും ഒരുപാട് പറയാനുണ്ട്. എന്നാല്‍ പരസ്യമായി പറയുന്നില്ല’, ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ ജഡേജ കുറിച്ചു.

ALSO READ: ബാറിൽ വെച്ച് ജയകൃഷ്ണൻ ചിന്തിച്ചതെന്താണ്? തൂവാനത്തുമ്പികളിലെ ആ രഹസ്യം വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തി പദ്മരാജന്റെ മകൻ

അതേസമയം, രവീന്ദ്ര ജഡേജയുമായും റിവാബയുമായും തനിക്ക് ബന്ധമൊന്നുമില്ലെന്നും, അവരെ വിളിക്കാറില്ലെന്നുമാണ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അനിരുദ്ധ് സിന്‍ഹ ജഡേജ പ്രതികരിച്ചത്. ഒരേ നഗരത്തില്‍ താമസിച്ചിട്ടും തമ്മില്‍ കാണാറില്ലെന്നും, രവീന്ദ്ര ജഡേജയെ ക്രിക്കറ്റ് താരമാക്കിയതില്‍ ഖേദമുണ്ടെന്നും പിതാവ് ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News