ഗുസ്തി താരങ്ങളുടെ പ്രതിഷേധം രൂക്ഷമായി തുടരുന്നു. കൂടുതൽ കായിക താരങ്ങൾ ഗുസ്തി താരങ്ങൾക്ക് പിന്തുണ അറിയിച്ച് രംഗത്തു വരുമെന്നാണ് സൂചന. അതേസമയം രാഹുൽ ഗാന്ധി ഹരിയാനയിൽ ബജരംഗ് പുനിയായുമായി കൂടി കാഴ്ച നടത്തി. താരങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിയെ സസ്പെൻഡ് ചെയ്യാൻ കേന്ദ്ര കായിക മന്ത്രാലയം നിർബന്ധിതമായത്.
Also Read: ദില്ലിയിൽ ഇസ്രയേൽ എംബസിക്ക് സമീപത്തുനടന്ന സ്ഫോടനം; അന്വേഷണം ഊർജിതമാക്കി പൊലീസ്
വാർത്താ സമ്മേളനത്തിൽ വച്ച് സാക്ഷ്യമാലിക് ബ്യൂട്ടുകൾ ഉപേക്ഷിച്ചു. ബജരംഗ് പുനിയ, വീരേന്ദ്ര സിംഗ്, ബിനീഷ് ബോഗെറ്റ് എന്നിവർ തങ്ങൾക്ക് ലഭിച്ച പത്മശ്രീ പുരസ്കാരം ഉപേക്ഷിക്കുകയാണെന്നുള്ള പ്രഖ്യാപനം നടത്തി. തുടർന്നാണ് ഫെഡറേഷനിലെ സസ്പെൻഡ് ചെയ്യാൻ കായിക മന്ത്രാലയം തീരുമാനിച്ചത്. പ്രതിഷേധങ്ങൾക്ക് പിന്തുണയായി കൂടുതൽ കായികതാരങ്ങൾ രംഗത്ത് വരും എന്നാണ് സൂചന.
അതിനിടെ ഗുസ്തി ഫെഡറേഷനെ നിയന്ത്രിക്കുന്നതിനായി ആഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കും എന്നാണ് കായിക മന്ത്രാലയം നൽകുന്ന വിവരം. എന്നാൽ കമ്മിറ്റി എത്രയും വേഗം രൂപീകരിക്കണമെന്നാണ് താരങ്ങളുടെ ആവശ്യം. അതെ സമയം രാഹുൽ ഗാന്ധി എംപി ഹരിയാനയിൽ എത്തി ബജരം പുനിയയുമായി കൂടികാഴ്ച നടത്തി. ഗുസ്തി പരിശീലനം നേരിട്ട് കണ്ടെന്നും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചു എന്നുമാണ് ബജിരാംഗ് പുനിയാ മാധ്യമങ്ങളോട് പ്രതികരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here