ഉദ്യോഗാര്‍ത്ഥികളേ ഇതിലേ ഇതിലേ… മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്പോട്ട് അഡ്മിഷന്‍

spot admission

കേരളത്തിലെ മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്പോട്ട് അഡ്മിഷന്‍ നവംബര്‍ 8,9 തീയതികളിലായി നടക്കും. സ്മാര്‍ട്ട് ഫോണ്‍ റീഎന്‍ജിനീയറിങ്ങ്, ഹോം അപ്ലയന്‍സസ് റീഎന്‍ജിനീയറിങ്ങ് തുടങ്ങിയ മൈജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ നടത്തുന്നത്.

പാലക്കാട് മൈജി ഫ്യൂച്ചറില്‍വെച്ചാണ് സ്പോട്ട് അഡ്മിഷന്‍ നടക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് 30,000 രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും. 100% പ്ലെയ്സ്മെന്റ് അവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രാക്റ്റിക്കല്‍ ഓറിയന്റഡ് ക്ലാസുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക.

രാവിലെ 10 മുതല്‍ 5 മണിവരെയാണ് സമയം. +2 യോഗ്യതയുള്ളവര്‍ക്ക് അഡ്മിഷന്‍ നേടാവുന്നതാണ്. പ്രായപരിധി 35 വയസ്സ് വരെ. ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്.

Also Read : ദീപാവലി ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തി; ചെന്നൈയിൽ 16-കാരി കൂട്ടബലാത്സംഗത്തിനിരയായി, നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ

അതേസമയം കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന പി.ജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസത്തിലേക്ക് തിരുവനന്തപുരം, കോഴിക്കോട് നോളജ് സെന്ററുകളില്‍ നവംബര്‍ 6 മുതല്‍ 14 വരെ ഫീസ് ഇളവോടെ സ്പോട്ട് അഡ്മിഷന്‍ നടക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പ്രായപരിധിയില്ല. അസ്സല്‍ രേഖകളും പകര്‍പ്പുകളുമായി വിദ്യാര്‍ഥികള്‍ രാവിലെ 10ന് സെന്ററുകളില്‍ എത്തണം. ഫോണ്‍: 9544958182 (കോഴിക്കോട്: 0495 2301772, തിരുവനന്തപുരം: 0471 2325154)

Also Read : കാർഷിക, ചെറുകിട ഉത്പാദന മേഖലകളെ വീണ്ടും കോളനിവത്കരിക്കുന്നതിനെതിരെ പ്രക്ഷോഭം ഉയരണമെന്ന്‌ പ്രൊഫ. ഉത്സ പട്‌നായിക്‌

പ്രിന്റ് മീഡിയ, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് എന്നിവയില്‍ അധിഷ്ടിതമായ ജേണലിസം, വാര്‍ത്താ അവതരണം, ആങ്കറിങ്, വീഡിയോഗ്രാഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍ പരിശീലനത്തിനൊപ്പം ഇന്റേണ്‍ഷിപ്പ്, മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, പ്ലേസ്മെന്റ് സപ്പോര്‍ട്ട് എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി
ലഭിക്കും.

വിലാസം: (കോഴിക്കോട്) -കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാംനില, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002. (തിരുവനന്തപുരം) -കെല്‍ട്രോണ്‍ നോളജ് സെന്റ്‌റര്‍, രണ്ടാംനില, ചെമ്പിക്കളം ബില്‍ഡിങ്ങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം,695014.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here