16 വര്‍ഷത്തെ കരിയറിനൊടുവില്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതാപോള്‍ വിരമിച്ചു

16 വര്‍ഷത്തോളം നീണ്ട കരിയറിനൊടുവില്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സുബ്രതാപോള്‍ വിരമിച്ചു. 36-കാരനായ സുബ്രത ഇന്ത്യന്‍ ഫുട്ബോള്‍ കണ്ട മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണ്.

ALSO READകുത്തനെ ഇടിഞ്ഞ് സ്വർണവില; ഒറ്റയടിക്ക് 45,000 ത്തിലേക്ക്

2007-ല്‍ ലെബനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ദേശീയ ടീമില്‍ അരങ്ങേറിയ താരം 65 മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി ഗോള്‍വല കാത്തു. 2011-ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ കപ്പില്‍ 27 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ യോഗ്യത നേടിയപ്പോള്‍ കരുത്തരായ ദക്ഷിണ കൊറിയക്കെതിരായ മത്സരത്തില്‍ ബാറിനു കീഴിലെ സുബ്രതയുടെ തകര്‍പ്പന്‍ പ്രകടനം അദ്ദേഹത്തിന് ‘സ്പൈഡര്‍മാന്‍’ എന്ന പേര് നേടിക്കൊടുത്തു. 20 ഷോട്ടുകളാണ് മത്സരത്തില്‍ കൊറിയ ഗോളിലേക്ക് പായിച്ചത്. അതില്‍ 16 ഷോട്ടുകളും സുബ്രത തടഞ്ഞിട്ടു. ആ ടൂര്‍ണമെന്റില്‍ 35-ല്‍ അധികം സേവുകള്‍ നടത്തിയതോടെയാണ് സുബ്രത ഒരു താരമായി ഉയരുന്നത്.

ALSO READ

2018 ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചു. നേപ്പാളിനെ പരാജയപ്പെടുത്തി ഇന്ത്യ രണ്ടാം റൗണ്ടിലെത്തിയത് താരത്തിന്റെ കീഴിലായിരുന്നു.ക്ലബ്ബ് കരിയറില്‍ ഇന്ത്യന്‍ ഫുട്ബോളിലെ വമ്പന്‍മാരായ മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളിനും വേണ്ടി ഗോള്‍വല കാത്തു. ഐഎസ്എല്ലില്‍ മുംബൈ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷേദ്പുര്‍ എഫ്സി, ഹൈദരാബാദ് എഫ്സി തുടങ്ങിയ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്. 2014-ല്‍ ഡാനിഷ് ക്ലബ്ബ് എഫ്‌സി വെസ്റ്റ്സ്യെലാന്‍ഡിലെത്തിയ സുബ്രത, വിദേശത്ത് പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കുന്ന നാലാമത്തെ ഇന്ത്യന്‍ ഫുട്‌ബോള്‍ താരമെന്ന നേട്ടവും സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News