തൃശൂർ ചേലക്കരയിൽ പുള്ളിമാനുകളെ തെരുവു നായ്ക്കൾ ആക്രമിച്ചു

തൃശൂർ ചേലക്കരയിൽ ജനവാസ മേഖലയിൽ എത്തിയ പുള്ളിമാനുകളെ തെരുവു നായ്ക്കൾ ആക്രമിച്ചു. ഇന്നു പുലർച്ചെ ഉണ്ടായ ആക്രമണത്തിനിടെ ഒരു മാൻ ചത്തു. മറ്റൊന്നിനെ നാട്ടുകാർ രക്ഷിച്ച് കാട്ടിലേക്ക് വിട്ടു.

Also read:‘സൂര്യയ്ക്ക് കിട്ടിയത് നാഷണൽ അവാർഡ്, അക്ഷയ് കുമാറിന് ബോക്സോഫീസ് ദുരന്തവും’, കാണാൻ ആളില്ല, തകര്‍ന്നടിഞ്ഞ് ‘സൂരറൈ പോട്ര്’ ഹിന്ദി റീമേക്ക്

പങ്ങാരപ്പിള്ളി കണ്ടംകുളം പ്രദേശത്തെ ജനവാസ മേഖലയിലെത്തിയ മാനുകളെയാണ് തെരുവു നായ്ക്കൾ ആക്രമിച്ചത്. കുളത്തിൽ ചത്തു കിടന്ന മാനിനെ എളനാട് നിന്നും വനപാലകർ എത്തിയാണ് കരയ്ക്കടുത്തത്. നായ്ക്കളുടെ ആക്രമണത്തിനിടെ ചെറിയ മാൻ കുളത്തിൽ വീണ് ചത്തതാകാം എന്നാണ് നിഗമനം. മറ്റൊരു മാനിനെ സമീപവാസികളായ റഷീദ് പങ്ങാരപ്പിള്ളി, ബാബു ആടുപാറ എന്നിവർ ചേർന്ന് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ച് കാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News