‘പ്രചരിച്ചത് വ്യാജ വാര്‍ത്ത’; നവജാത ശിശു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആലപ്പുഴ മെഡിക്കല്‍ കോളേജ്

നവജാത ശിശു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ആലപ്പുഴ മെഡിക്കല്‍ കോളേജ്. പ്രചരിച്ചത് വ്യാജ വാര്‍ത്തയാണ്. അണുബാധയെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചത്. ജനിച്ചപ്പോള്‍ ഉണ്ടായ അണുബാധയാണ് മരണത്തിന് കാരണം. നോര്‍മല്‍ ഡെലിവറി ആണ് നടന്നത്. പ്രസവത്തില്‍ അസ്വഭാവികത ഉണ്ടായിരുന്നില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ALSO READ:സംസ്ഥാനത്ത് ബിജെപി നേതാക്കൾക്ക് തിരിച്ചടി; കെട്ടിവച്ച കാശ് പോലും തിരികെ ലഭിച്ചില്ല

കുട്ടി ജനിച്ചത് പ്രസവ വാര്‍ഡില്‍ ആണെന്നത് അവാസ്തവമാണ്. ലേബര്‍ റൂമില്‍ തന്നെയാണ് പരിചരിച്ചത്. പ്രസവശേഷം മാത്രമാണ് പ്രസവ വാര്‍ഡിലേക്ക് മാറ്റിയത്. സീനിയര്‍ ഡോക്ടര്‍മാര്‍ പരിചരിച്ചില്ല എന്നത് അവാസ്ഥവമാണ്. അണുബാധയെ തുടര്‍ന്നാണ് കുഞ്ഞിനെ മറ്റുള്ളവരെ കാണിക്കാതിരുന്നത്. ഡോക്ടര്‍ റേച്ചല്‍ ആയിരുന്നു ചുമതലയില്‍ ഉണ്ടായിരുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ALSO READ:വാക്കുതർക്കത്തിനിടെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി; മലപ്പുറത്ത് സഹോദരിമാർക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News