നടൻ വിജയ് ദേവരക്കൊണ്ടയുടെ പരാതിയിൽ യൂട്യൂബർ അറസ്റ്റിൽ. അനന്ത്പുർ സ്വദേശിയായ യൂട്യൂബറാണ് അറസ്റ്റിലായത്. താരത്തേയും മറ്റൊരു നടിയെയും ചേർത്ത് അശ്ലീല വിഡിയോ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചു എന്നതിനാണ് അറസ്റ്റ്. സിനിപോളിസ് എന്ന ചാനലിലാണ് വിഡിയോ പ്രചരിച്ചത്.
തന്നെയും ഒരു നടിയേയും ചേർത്ത് യൂ ട്യൂബ് ചാനലിലൂടെ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു എന്നായിരുന്നു താരം ഹൈദരാബാദ് സൈബർ ക്രൈം പൊലീസിൽ പരാതി നൽകിയത്. പരാതിക്ക് പിന്നാലെ പൊലീസ് വീഡിയോ നീക്കം ചെയ്കയുണ്ടായി. അറസ്റ്റിലായ യൂട്യൂബറെ കൗൺസിലിംഗിന് വിധേയനാക്കുകയും വീഡിയോകൾ ഡിലീറ്റ് ചെയ്യിച്ചശേഷം വിട്ടയക്കുകയും ചെയ്തുവെന്ന് താരത്തിന്റെ ടീം അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here