ഒന്നുകില്‍ കൊടുംചൂട് അല്ലെങ്കില്‍ പെരുമഴ… കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളാണ് ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്നത്. ഇതിനനുസരിച്ച് ശരീരത്തെ ശ്രദ്ധിക്കണമെന്നത് പലരും ശ്രദ്ധിക്കാതെ പോകുകയും ചെയ്യും. കാലാവസ്ഥകള്‍ മാറുമ്പോള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ അത് സ്വാധീനിക്കും. സ്വന്തം ശരീരത്തെ സംരക്ഷിക്കേണ്ട ആവശ്യകത മറന്നുപോകുന്നവരെ ചിലത് ഓര്‍മിപ്പിക്കാം. ചില ഭക്ഷണങ്ങള്‍ പോഷകങ്ങളുടെ കലവറയാണ്. അതുപോലെ തന്നെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായകരവുമാണ്.
മുളപ്പിച്ച പയര്‍ നമ്മുടെ ശരീരത്തിന് എല്ലാ പോഷകങ്ങളും നല്‍കാന്‍ കഴിയുന്ന ഭക്ഷണമാണ്. എല്ലുകളുടെ ആരോഗ്യം, രക്തം കട്ടപിടിക്കല്‍, ഊര്‍ജോത്പാദനം എന്നിവയ്ക്ക് സഹായിക്കുന്ന മുളപ്പിച്ച പയര്‍ കോപ്പര്‍, അയണ്‍, സിങ്ക് എന്നിവയാലും സമ്പുഷ്ടമാണ്. ആന്റി ഓക്‌സിഡന്റുകളായ ഇവയുടെ സഹായത്തില്‍ ഓക്‌സീകരണ സമ്മര്‍ദ്ദത്തില്‍ നിന്നും സംരക്ഷണം ലഭിക്കും. ഒപ്പം പ്രതിരോധ ശേഷി വര്‍ദ്ധിക്കുകയും ചെയ്യും.
ബി വൈറ്റമിനുകളാല്‍ സമ്പുഷ്ടമായ മുരിങ്ങയും ശരീരത്തിന് ശക്തി പകരുന്നതില്‍ മുന്‍പന്തിയിലാണ്. മുളപ്പിച്ച പയര്‍ പോലെ ഊര്‍ജോല്‍പാദനത്തിന് സഹായക്കുന്നതിന് പുറമേ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ഫ്‌ളൂ അടക്കമുള്ള അണുബാധകളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നു. തീര്‍ന്നില്ല ആന്റി ഓക്‌സിഡന്റുകളായ ബീറ്റാ കരോട്ടിന്‍, ക്യുവര്‍സൈറ്റിന്‍, ക്ലോറാജനിക്ക് ആസിഡ് എന്നിവയും മുരങ്ങിയില്‍ അടങ്ങിയിട്ടുണ്ട്.
ALSO READ: ബീഫ് പ്രേമികളെ ഇതിലേ ഇതിലേ…ഈ ഈസ്റ്ററിന് ഒരുക്കാം കിടിലൻ രുചി
പഴങ്ങള്‍ എത്ര കഴിച്ചാലും പച്ചക്കറികളോട് ചിലര്‍ക്കൊക്കെ ഒരു അയിത്തമുണ്ട്. പഴങ്ങള്‍ക്കൊപ്പം തന്നെ പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തിയേ മതിയാകൂ. വിറ്റമിന്‍ സി അടങ്ങിയ ഭക്ഷണം ഡയറ്റില്‍ മസ്റ്റ് തന്നെയാണ്. ഇവയെ ശരീരത്തിന് സ്വന്തമായി ഉത്പാദിപ്പിക്കാന്‍ കഴിയാത്തതിനാല്‍ നെല്ലിക്ക, ഓറഞ്ച്, കാപ്‌സിക്കം എന്നിവ കഴിക്കുന്നതിലൂടെ ആ പ്രശ്‌നം പരിഹരിക്കാം. പ്രതിരോധ ശക്തി വര്‍ദ്ധിക്കുകയും കൊളാജന്റെ ഉത്പാദനത്തിന് കാരണമാകുകയും ചെയ്യും. ആന്റിഓക്‌സിഡന്റ് സംരക്ഷണവും നല്‍കുന്ന വൈറ്റമിന്‍ സി ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്തും.
വയറിന്റെ ആരോഗ്യത്തിന് അത്യുത്തമമായ യോഗര്‍ട്ട്, ആന്റിബാക്ടീരിയല്‍ ഗുണങ്ങളുള്ള വെളുത്തുള്ളി എന്നിവയും പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കും. അല്ലിസിന്‍ എന്ന സംയുക്തമാണ് വെളുത്തുള്ളിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നത്. പതിവായി കഴിക്കുന്നത് വളരെ ഗുണകരമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here