തമിഴ്‌നാട്ടില്‍ വ്യാജമദ്യ ദുരന്തം; 13 മരണം

തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യ ദുരന്തത്തെ തുടര്‍ന്ന് 13 മരണമെന്ന് റിപ്പോര്‍ട്ട്. കരുണാപുരത്തുനിന്നാണ് ഇവര്‍ മദ്യം കഴിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. നാല്‍പ്പതോളം പേര്‍ കള്ളക്കുറിച്ചി മെഡിക്കല്‍ കോളജ്, പോണ്ടിച്ചേരി ജിപ്‌മെര്‍, സേലം എന്നീ ആശുപത്രികളിലായി ചികിത്സയിലാണ്. നിരവധി ആളുകളുടെ നില ഗുരുതരമാണെന്നാണു വിവരം. ഗുരുതര സാഹചര്യം മനസ്സിലാക്കി തമിഴ്‌നാട് ആരോഗ്യമന്ത്രി മാ.സുബ്രഹ്മണ്യന്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.

ALSO READ:ഐബിഎമ്മും കേരള സർക്കാരും ചേർന്ന് ആദ്യമായി നടത്തുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോൺക്ലേവ് കൊച്ചിയില്‍

അതേസമയം വ്യാജമദ്യം വിറ്റെന്നു കരുതുന്ന ഗോവിന്ദരാജ് എന്നയാളെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു. ഇയാളില്‍നിന്ന് 200 ലിറ്റര്‍ മദ്യം പൊലീസ് കണ്ടെടുത്തു. മദ്യത്തില്‍ മെഥനോളിന്റെ അംശം സ്ഥിരീകരിച്ചെന്ന വിവരം തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തുവിട്ടു. ദുരന്തത്തിന് പിന്നാലെ കള്ളക്കുറിച്ചി കലക്ടര്‍ ശ്രാവണ്‍ കുമാര്‍ ശെഖാവത്തിനെ സ്ഥലം മാറ്റാനും പൊലീസ് സൂപ്രണ്ട് സമയ് സിങ് മീണയെ സസ്‌പെന്‍ഡ് ചെയ്യാനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉത്തരവിട്ടു. മദ്യദുരന്തത്തില്‍ സിബിസിഐഡി അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടു.

ALSO READ:കായംകുളത്ത് യുഡിഎഫ് മണ്ഡലം കണ്‍വീനറെ തല്ലി, ഡിസിസി ജനറല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News