ലൈംഗികാതിക്രമ കേസിൽ സ്‌ക്വിഡ് ഗെയിം നടന് ശിക്ഷ വിധിച്ച് കോടതി

‘സ്‌ക്വിഡ് ഗെയിം’ നടനെതിരെ ലൈംഗികാതിക്രമക്കേസിൽ ശിക്ഷ വിധിച്ച് കോടതി. ‘സ്‌ക്വിഡ് ഗെയിം’ നടൻ ഒ യോങ്-സൂ (79) കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുകയാണ് കോടതി. എട്ട് മാസത്തേക്ക് താരത്തിനു കോടതി തടവിന് വിധിച്ചു. കൂടാതെ അഭിനയത്തില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ലൈംഗികാതിക്രമങ്ങളെക്കുറിച്ച് 40 മണിക്കൂര്‍ ക്ലാസ് പൂര്‍ത്തിയാക്കാനും ഉത്തരവിട്ടു. വടക്കുപടിഞ്ഞാറന്‍ ദക്ഷിണ കൊറിയയിലുള്ള സുവോണ്‍ ജില്ലാ കോടതിയുടേതാണ് വിധി.

ALSO READ: സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ സാന്റിയാഗോ മാർട്ടിൻ ബോണ്ടുകൾ വാങ്ങാൻ തുടങ്ങി; തെരഞ്ഞെടുപ്പ് ബോണ്ടിൽ ദുരൂഹത വർധിക്കുന്നു

2017 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒരു തിയേറ്റര്‍ പ്രകടനത്തിനായി ഉള്‍നാടന്‍ ഗ്രാമപ്രദേശത്ത് താമസിക്കുമ്പോള്‍ ഒരു സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. 2021ലാണ് യുവതി യോങിനെതിരെ പരാതി നല്‍കുന്നത്. 2022ല്‍ ഒ യോങ്-സൂവിനെതിരെ കുറ്റം ചുമത്തപ്പെട്ടു.അസഭ്യം പറഞ്ഞെന്ന കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. നടൻ ഈ ആരോപണങ്ങൾ നിഷേധിച്ചെങ്കിലും പുനരന്വേഷണം ആരംഭിച്ചതോടെ നടനെതിരെയുള്ള എല്ലാ പൊതു പരസ്യങ്ങളും നീക്കം ചെയ്തു.

അതേസമയം നെറ്റ്‍ഫ്ലിക്സിലെ സൂപ്പര്‍ഹിറ്റ് പരമ്പരയായ സ്ക്വിഡ് ഗെയിമില്‍ യോങ് അവതരിപ്പിച്ച ഓ ഇൽനാം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രെദ്ധ നേടിയ താരമാണ് ഒ യോങ്-സൂ. 2022-ല്‍, മികച്ച സഹനടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് നേടുന്ന ആദ്യത്തെ ദക്ഷിണ കൊറിയക്കാരനായിരുന്നു ഒ യോങ്-സൂ.

ALSO READ: ചൂട് കൂടും; ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News