നിഷേധിച്ചിട്ടും ബലമായി ചുംബിച്ചു, തുടർന്ന് ലൈംഗികാതിക്രമം; ഗോൾഡൻ ഗ്ലോബ്‌സ്‌ ജേതാവിന് എട്ടുമാസം തടവും അഭിനയത്തിൽ നിന്ന് സസ്‌പെൻഷനും

ഗോൾഡൻ ഗ്ലോബ്‌സ്‌ ജേതാവും സ്‌ക്വിഡ് ഗെയിംഫെയിമുമായ നടന്‍ ഒ യോങ്-സു ലൈംഗികാതിക്രമ കേസില്‍ ശിക്ഷിക്കപ്പെട്ടു. സുവോണ്‍ ജില്ലാ കോടതിയുടെ സിയോങ്നാം ബ്രാഞ്ച് നടനെ എട്ട് മാസത്തെ തടവിനും രണ്ട് വര്‍ഷത്തേക്ക് അഭിനയത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനും ലൈംഗിക അതിക്രമത്തിനുള്ള ചികിത്സാ പരിപാടിയില്‍ 40 മണിക്കൂര്‍ ഹാജരാകാനും വിധിച്ചു.

ALSO READ: ‘മെലഡിയും ഇന്ത്യൻ ശാസ്ത്രീയ സംഗീതവും തേങ്ങാക്കുലയുമാണ് പവിത്രമായ ഗാനം എന്ന് കരുതിയവരുടെ ചെകിട്ടത്തേറ്റ അടിയാണ് ജാസിയുടെ പാട്ടുകൾ’

2017-ലാണ് നടൻ ഓ യോങ്ങ് സുവിനെതിരെ രണ്ട് ലൈംഗികാതിക്രമക്കേസുകള്‍ രജിസ്റ്റർ ചെയ്യപ്പെട്ടത്. 79 കാരനായ നടന്‍ ആ സമയത്ത് തന്നെ ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. തുടർന്ന് കോടതിയില്‍ നിന്ന് ഇറങ്ങുമ്പോള്‍, തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ താൻ ഉദ്ദേശിക്കുന്നതായും നടൻ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News