പ്രവർത്തനം തടസ്സപ്പെടുത്തുന്നു; ഹൈക്കോടതിയെ സമീപിച്ച് അമൽജ്യോതി കോളേജ്

പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഹൈക്കോടതിയെ സമീപിച്ചു. വിദ്യാർത്ഥിനിയുടെ ആത്മഹത്യയുടെയും തുടർ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ഹർജി. പ്രതിഷേധക്കാർ കോളേജിൻ്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നു എന്നും പൊലീസ് സംരക്ഷണം നൽകണം എന്നുമാണ് ഹർജിയിലെ ആവശ്യം. സംസ്ഥാന സർക്കാരും ജില്ലാ പൊലീസ് മേധാവിയും എസ്എഫ്ഐ, ഡിവൈഎഫ്ഐ, കെഎസ്യു തുടങ്ങിയ സംഘടനകളുമാണ് എതിർകക്ഷികൾ. ഹർജി കോടതി പിന്നീട് പരിഗണിക്കും.

അതേസമയം,കോളജ് മാനേജ്മെന്റ്, വിദ്യാർഥി പ്രതിനിധികൾ എന്നിവരുമായി മന്ത്രിമാരായ ആർ.ബിന്ദുവും വി.എൻ.വാസവനും നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ കോളേജിൽ വിദ്യാർത്ഥികൾ നടത്തി വന്നിരുന്ന സമരം ഇന്നലെ പിൻവലിച്ചിരുന്നു.കോളേജ് തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും. വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് കോളേജ് അധികൃതർ ചർച്ചയിൽ വ്യക്തമാക്കി.

സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ നടപടി ഉണ്ടാവില്ലെന്ന് മന്ത്രിമാർ ഉറപ്പ് നൽകി. ആവശ്യങ്ങൾ പൂർണമായി അംഗീകരിച്ചില്ലെന്നും ചർച്ചയിൽ പൂർണ തൃപ്തിയില്ലെന്നും സമരം താത്കാലികമായി നിർത്തുന്നുവെന്നും വിദ്യാർഥികൾ പറഞ്ഞു.എന്നാൽ ശ്രദ്ധയുടെ മരണത്തിൽ കുറ്റക്കാരായവർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ കോളജിന് മുൻപിൽ അനിശ്ചിതകാല നിരാഹാര സമരം നടത്താനാണ് ആക്ഷൻ കൗൺസിലിന്‍റെ തീരുമാനം.

Also Read: ‘ഒരു നടന്റെ പല്ല് പൊടിഞ്ഞു എന്നാണ് പറയുന്നത്; പ്രസ്താവന നടത്തുമ്പോള്‍ ഉത്തരവാദിത്വം വേണം’; ടിനി ടോമിനെതിരെ ബി. ഉണ്ണികൃഷ്ണന്‍

ഇതേസമയം, ശ്രദ്ധയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ സ്വാശ്രയ സ്ഥാപനങ്ങളടക്കം എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സര്‍വ്വകലാശാലാ പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാര്‍ത്ഥി പരാതി പരിഹാര സെല്‍ രൂപീകരിക്കാന്‍ ഉത്തരവിട്ടു.

കോളേജ് പ്രിൻസിപ്പൽ സർവ്വകലാശാലാ പഠനവിഭാഗങ്ങളിലാണെങ്കിൽ വകുപ്പ് മേധാവി ചെയർപേഴ്‌സണായാണ്‌ സെൽ നിലവിൽ വരിക. രണ്ട് അധ്യാപകർ (അതിലൊരാൾ വനിതയായിരിക്കും. കോളേജ് യൂണിയൻ /ഡിപ്പാർട്മെന്റൽ സ്റ്റുഡന്റസ് യൂണിയൻ ചെയർപേഴ്സൺ, രണ്ട് വിദ്യാർത്ഥി പ്രതിനിധികൾ ഇതിൽ(ഒരാൾ വനിത ആയിരിക്കും), ഭിന്നശേഷിവിഭാഗത്തിൽനിന്നുള്ള വിദ്യാർത്ഥി, എസ്‌സി-എസ്‌ടി വിഭാഗത്തിൽനിന്നുള്ള വിദ്യാർത്ഥി എന്നിവരും സമിതിയിലുണ്ടാകും. പുറമെ, പിടിഎ പ്രതിനിധി, സർവ്വകലാശാലാ പ്രതിനിധിയായി സിൻഡിക്കേറ്റ് നാമനിർദ്ദേശം ചെയ്യുന്ന അധ്യാപകൻ/അദ്ധ്യാപിക എന്നിവരും ചേർന്നതാണ് സെല്ലിന്റെ ഘടന.ആവശ്യമായ ഘട്ടങ്ങളിൽ ചെയർപേഴ്സൺ യോഗം വിളിക്കും. ആറ് അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടാലും ചെയർപേഴ്സൺ യോഗം വിളിക്കണം.
സമിതി അംഗങ്ങളുടെ പേരും ബന്ധപ്പെടേണ്ട നമ്പറും സ്ഥാപനത്തിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കും.

ക്യാമ്പസുകൾക്കകത്ത് ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നതിൽ സർക്കാരിന് പ്രതിജ്ഞാബദ്ധതയുണ്ടെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ഇന്റേണൽ മാർക്കെന്നത് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്താനും നിലക്കു നിര്‍ത്താനും ഉപയോഗിക്കുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യം എവിടെയും ഉണ്ടായിക്കൂടെന്നും മന്ത്രി വ്യക്തമാക്കി.

Also Read: പതിനൊന്ന് ബ്രദേഴ്‌സിന് ‘ഒരനിയത്തി പ്രാവ്’; വൈറലായി വിവാഹ വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News