ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിന്റെ ഒന്നാംഘട്ട അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ നാടിനു സമർപ്പിച്ചു. ശാസ്ത്രാവബോധം പ്രചരിപ്പിക്കാൻ ശാസ്ത്രസ്ഥാപനങ്ങൾക്ക് കഴിയണമെന്ന് പദ്ധതി ഉത്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടയം പാമ്പാടിയിലാണ് രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്.
ശാസ്ത്രവിഷയങ്ങൾ പഠിപ്പിക്കാൻ മാത്രമല്ല ശാസ്ത്രാവബോധം പ്രചരിപ്പിക്കാനും ശാസ്ത്രസ്ഥാപനങ്ങൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ നാലാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി പാമ്പാടി എട്ടാം മൈലിൽ നിർമാണം പൂർത്തിയാക്കിയ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിന്റെ ഒന്നാംഘട്ട അടിസ്ഥാന സൗകര്യ വികസനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ALSO READ; ഒളിമ്പ്യൻ പിആര്‍ ശ്രീജേഷിന് അനുമോദനം; ചടങ്ങ് 30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
മന്ത്രി വിഎൻ വാസവൻ ചടങ്ങിൻ അധ്യക്ഷത വഹിച്ചു. 40 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് ഇൻസ്റ്റിറ്റ്യൂട്ടിനായി തയാറാക്കിയത്. ഇതിൽ ഉൾപ്പെടുന്ന 1.5 കോടിയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. അഡ്വ കെ ഫ്രാൻസിസ് ജോർജ്, അഡ്വ ചാണ്ടി ഉമ്മൻ എംഎൽഎ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here