ഒരു വർഷം കൊണ്ട് നേടിയത് 50 പേറ്റന്റുകൾ; ആരോഗ്യരംഗത്ത് മുന്നേറ്റവുമായി ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്

ആരോഗ്യരംഗത്ത് മികച്ച മുന്നേറ്റവുമായി ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി. രാജ്യത്തെ മെഡിക്കൽ ഉപകരണ നവീകരണത്തിന് നേതൃത്വം നൽകിക്കൊണ്ട് ശ്രീ ചിത്ര ഈ വർഷം കരസ്ഥമാക്കിയത് 50 പേറ്റന്റുകളാണ്. യുഎസ്, യൂറോപ്യൻ യൂണിയൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ മുതലായ 4 രാജ്യങ്ങളുടെ പേറ്റന്റുകൾ ഇതിൽ ഉൾപ്പെടുന്നു. ഹൃദ്രോഗം, ഓർത്തോപീഡിക്, ഡെന്റൽ, ഇൻവിട്രോ രോഗനിർണയ ഉപകരണങ്ങൾ മുതലായവയിൽ ഈ വർഷം 73 സാങ്കേതികവിദ്യ കൈമാറ്റ കരാറുകളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒപ്പുവച്ചിട്ടുണ്ട്.

Also Read: രാഷ്ട്രീയ അരങ്ങേറ്റം എംഎസ്എഫിലൂടെ, പ്രവര്‍ത്തനം ദില്ലി കേന്ദ്രീകരിച്ച്; ലീഗ് ഹാരിസ് ബീരാനെ രാജ്യസഭ സ്ഥാനാര്‍ത്ഥിയാക്കുമ്പോള്‍…

ശ്രീചിത്രക്ക് 270 ഓളം ഇന്ത്യൻ പേറ്റന്റുകളും, 17 വിദേശ പേറ്റന്റുകളും, 70 ലധികം ഡിസൈൻ രെജിസ്‌ട്രേഷനുകളും ലഭിച്ചിട്ടുണ്ട്. കൂടാതെ കോവിഡ് മഹാമാരിയുടെ സമയത്ത് കോവിഡ് രോഗനിർണയത്തെയും ചികിത്സയെയും സഹായിക്കുന്ന നിരവധി സാങ്കേതിക വിദ്യകളും ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചിട്ടുണ്ട്. ബയോ ആക്റ്റീവ് സെറാമിക് ബീഡുകൾ മുഖേന ആന്റിബയോട്ടിക്കുകൾ അണുബാധയേറ്റ എല്ലുകളിലേക്കെത്തിക്കുന്ന സാങ്കേതികവിദ്യ, ഓട്ടോമാറ്റിക് കോൺട്രാസ്റ്റ് ഇൻജെസ്റ്റർ, 3 ഡി ബയോപ്രിന്റിങ്ങിനായി ജലാറ്റിനെ രാസപരമായി പരിഷ്കരിച്ച ബയോ ഇങ്ക്, രോഗികളുടെ ഗതാഗതത്തിനായി യന്ത്രവല്കൃതമായ ട്രോളി ഇ ഡ്രൈവ്, ശസ്ത്രക്രിയയുടെ ആസൂത്രണത്തിനും മെഡിക്കൽ അധ്യാപനത്തിനുമുള്ള വെർച്വൽ റിയാലിറ്റി ഉപകരണം, ചിത്ര പിക്കോക്ക് റീട്രാക്ടർ എന്നിവയാണ് ഇതിലെ പ്രധാനപ്പെട്ടവ.

Also Read: തെറ്റിനെ തെറ്റായി തന്നെ കാണും; ചികിത്സ പിഴവിന് ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചു: മന്ത്രി വീണ ജോർജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News