തൃശൂര്‍ കേരളവര്‍മ കോളേജില്‍ നടന്ന തെരഞ്ഞെടുപ്പ് റീകൗണ്ടിങ്ങില്‍ വീണ്ടും വിജയിയായി പ്രഖ്യാപിക്കപ്പെട്ട എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി അനിരുദ്ധന് ആശംസകളുമായി സോഷ്യല്‍ മീഡിയ. ”കേരളവർമ്മയുടെ ചെയർമാന്‍റെ പേര് കെ.എസ് അനിരുദ്ധൻ, അനിരുദ്ധന്റെ സംഘടനയുടെ പേര് എസ്.എഫ്.ഐ”, ഈ വാചകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഈ വരികള്‍ ഉള്‍പ്പെടുത്തിയാണ് അനിരുദ്ധന് ലഭിക്കുന്ന ആശംസകള്‍. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ, പ്രസിഡന്‍റ് കെ അനുശ്രീ അടക്കമുള്ള ആളുകളാണ് സമാനമായ വാചകം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
READ ALSO:കേരളത്തിന്റെ പ്രിയപ്പെട്ട നഞ്ചിയമ്മയ്ക്ക് നവകേരള സദസില്‍ ആദരവ്; ഫോട്ടോ ഗ്യാലറി
ഇനിയും വേണോ റീകൗണ്ടിങ് കെ.എസ്.യുക്കാരേ എന്നിങ്ങനെ പരിഹാസ പോസ്റ്റുകളും സജീവമാണ്. പുറമെ,’എസ്.എഫ്.ഐയെ മനസിലായോ സാറേ’,”കോടതിയുടെ മേൽനോട്ടത്തിൽ അധികാരികളുടെ നേതൃത്വത്തിൽ കേരളവർമയിൽ വീണ്ടും വോട്ടുകളെണ്ണി… വിചാരണ നടത്തിയവരൊക്കെ കാതോർത്തിരിക്കുക… കേരളവർമയുടെ ചെയർമാന്‍റെ പേര് കെ.എസ് അനിരുദ്ധൻ. അനിരുദ്ധന്റെ സംഘടനയുടെ പേര് എസ്.എഫ്.ഐ”- എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീ കുറിച്ചു. ”കേരളവര്‍മയില്‍ കെ.എസ്.യുവും മാധ്യമങ്ങളും വീണ്ടും തോറ്റു. നീലക്കൊടിയും ചൂട്ടുംകെട്ടും കെ.എസ്.യുവിന് പൊന്നാണെങ്കില്‍എസ്.എഫ്.ഐക്ക് അത് പുല്ലാണ്” – എസ്.എഫ്.ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും എസ്.എഫ്.ഐ മുന്‍ വയനാട് പ്രസിഡന്‍റുമായ അജ്‌നാസ് അഹമ്മദ് ഫേസ്‌ബുക്കില്‍ കുറിച്ചു.
READ ALSO:മന്ത്രിമാരുടെ പരിലാളനയേറ്റല്ല കേരളത്തിലും കേരളവർമയിലും എസ്എഫ്ഐ വളർന്നത്: മന്ത്രി ആർ ബിന്ദു
”ഇന്ത്യ – ഓസ്‌ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരം തോറ്റത് ലൈവ് കണ്ട കൂട്ടുകാരൻ പിറ്റേന്ന് ഹൈലൈറ്റ്‌സ് കാണുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോ അവൻ പറയുവാ ഹൈ ലൈറ്റ്‌സിൽ എങ്കിലും ജയിക്കുമോ എന്ന് നോക്കാമെന്ന്” – ഇങ്ങനെ പോകുന്നു കെ.എസ്.യുവിനെതിരായ പരിഹാസം. എസ്.എഫ്.ഐക്കെതിരെ നടത്തിയ വ്യാജ പ്രചാ
രണങ്ങൾക്കും നുണകൾക്കും കനത്ത തിരിച്ചടിയാണ് ഈ വിജയമെന്ന് എസ്.എഫ്.ഐ ചൂണ്ടിക്കാട്ടി. വോട്ടെണ്ണലിൽ ക്രമക്കേടുണ്ടെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് വീണ്ടും നടത്താനാവില്ലെന്നും വോട്ടുകൾ വീണ്ടും എണ്ണാനുമാണ് കോടതി വിധിയുണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here