ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ തിളങ്ങി മലയാളികൾ

SHARJAH INTERNATIONAL BOOK FAIR
മുംബൈ മലയാളിയായ ഡോ. സുരേഷ് കുമാർ മധുസുദനനും പൂനെയിലെ ഡോ. പ്രകാശ് ദിവാകരനും  ചേർന്ന് രചിച്ച  ഹാർമണി അൺ വീൽഡ്: ശ്രീനാരായണ ഗുരൂസ് ബ്ലൂ പ്രിന്‍റ് ഫോർ വേൾഡ് പീസ് ആൻഡ് പ്രോഗ്രസ്’ പ്രകാശനം ചെയ്തു. ഇതോടെ ശ്രീനാരായണ ഗുരുവിൻ്റെ സന്ദേശങ്ങളും ദർശനവും ലോക ശാന്തിയ്ക്ക് എത്ര മാത്രം പ്രധാനമാണെന്ന് വ്യക്തമാക്കുന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് ഷാർജ അന്താരാഷ്ട്ര പുസ്തക മേള വേദിയായി.
ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തിൽ ഏരീസ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ  സോഹൻ റോയ് ഇറാം ഹോൾഡിംഗ്സ് ചെയർമാൻ ഡോ. സിദ്ധിക്ക് അഹമ്മദിന് പുസ്തകം കൈമാറിയാണ് പ്രകാശന ചടങ്ങ് നടത്തിയത്.
വരും നാളുകളിൽ ഗുരുവിനെ അറിയുവാനും ഗുരുവിൻ്റെ സന്ദേശങ്ങളും ദർശനവും ലോക ശാന്തിയ്ക്ക് എത്ര മാത്രം പ്രധാനമാണ് എന്ന് വ്യക്തമാക്കാനുമാണ് ഈ പുസ്തകം രചിക്കപ്പെട്ടത് .
ശ്രീനാരായണ ഗുരുവിൻ്റെ ഏകലോക ദർശനത്തെ ലോകജനഹൃദയങ്ങളിൽ എത്തിയ്ക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് പുസ്തകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നതെന്ന് രചയിതാക്കൾ വ്യക്തമാക്കി.ലിപി പബ്ലിക്കേഷൻസ് ആണ് പുസ്തകത്തിൻ്റെ പ്രസാധകർ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News