ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയിലേക്കുള്ള പ്രവേശനത്തീയതി നീട്ടി

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയിലേക്കുള്ള 2024-25 അധ്യയനവര്‍ഷത്തെ യു.ജി., പി.ജി. പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 15 വരെ നീട്ടി. 28 യു.ജി., പി.ജി. പ്രോഗ്രാമുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

16 യു.ജി. പ്രോഗ്രാമുകളും 12 പി.ജി. പ്രോഗ്രാമുകളുമാണ് ഇവിടെുള്ളത്. ഇതില്‍ ആറ് പ്രോഗ്രാമുകള്‍ നാലുവര്‍ഷ ബിരുദഘടനയിലാണ്. നാലുവര്‍ഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവര്‍ക്ക് മൂന്നുവര്‍ഷം കഴിഞ്ഞാല്‍ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റോടുകൂടി എക്സിറ്റ് ഓപ്ഷന്‍ നല്‍കും. ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ് മാതൃകയിലാണ് ക്ലാസുകള്‍.

ALSO READ:‘ഭക്ഷണത്തിന്റെ കാര്യമായിപ്പോയി…’; പ്ലാറ്റ്ഫോം ഫീസുകൾ വീണ്ടും വർധിപ്പിച്ച് സ്വിഗ്ഗിയും സൊമാറ്റോയും

മിനിമം യോഗ്യതയുള്ള ആര്‍ക്കും പ്രായപരിധിയോ മാര്‍ക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ ഉപരിപഠനം നടത്താം. ടി.സി. നിര്‍ബന്ധമല്ല. നിലവില്‍ ഒരു അക്കാദമിക് പ്രോഗ്രാം ചെയ്യുന്നവര്‍ക്കും യൂണിവേഴ്സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് ഒരേസമയം പഠിക്കാന്‍ സാധിക്കും. വിവരങ്ങള്‍ക്ക്: https://sgou.ac.in/. ഫോണ്‍: 0474 2966841, 9188909901, 9188909902, 9188909903 (ടെക്നിക്കല്‍ സപ്പോര്‍ട്ട്).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News