സംസ്ഥാനത്തെ ആദ്യ ഓപ്പൺബുക്ക് പരീക്ഷക്കൊരുങ്ങി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി

sreenarayanaguru open university

സംസ്ഥാനത്ത് ആദ്യമായി പരീക്ഷാ ഹാളിൽ ടെക്സ്റ്റ് ബുക്ക് വെച്ച് പരീക്ഷ എഴുതാൻ അവസരം ഒരുക്കുകയാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി. ബിരുദാനന്തര ബിരുദ സെമസ്റ്റർ പരീക്ഷയിലാണ് ഓപ്പൺ ബുക്ക് പരീക്ഷ നടത്തുക. ഉന്നത വിദ്യാഭ്യാസം നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് നടപടി. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് സിലബസും പരീക്ഷയും പരീഷ്ക്കരിക്കാൻ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു.

Also Read; സ്നേഹപൂർവ്വം; ഒപ്പുവെച്ച ഹോക്കി സ്റ്റിക്ക് ശ്രീജേഷിന് കൈമാറി മെഗാസ്റ്റാർ

ഇതിന്റെ ഭാഗമായാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദ കോഴ്സിൽ സോഷ്യോളജി ഹിസ്റ്ററി വിഭാഗം മൂന്നാം സെമസ്റ്ററിൽ ഓപ്പൺ ബുക്ക് പരീക്ഷ നടത്തുക. പരീക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പരീക്ഷക്ക് മേൽനോട്ടം വഹിക്കുന്നതിനും കേരള സർവ്വകലാശാല മുൻ സീനിയർ പ്രഫസർ ഡോ. അച്യുത്ശങ്കർ എസ് നായർ അധ്യക്ഷനായും പരീക്ഷാ കൺട്രോളർ ഡോ. ഗ്രേഷ്യസ് ജെയിംസ് കൺവീനറുമായ വിദഗ്ധ സമിതി മാർഗ്ഗനിർദ്ദേശങ്ങളും ചോദ്യഘടനയും മാതൃകാ ചോദ്യപേപ്പറും തയ്യാറാക്കി. പരീക്ഷാ കൺട്രോളർ ഡോ. ഗ്രേഷ്യസ് ജെയിംസിൻ്റെ നിർദ്ദേശത്തിന് സർവകലാശാല അക്കാദമിക് കൗൺസിൽ അംഗീകാരവും നൽകി.

Also Read; ‘ശ്രീജേഷ് ഇന്ത്യയുടെ വന്‍മതിലാണെന്ന് ആളുകള്‍ വിശേഷിപ്പിക്കുന്നത് കേള്‍ക്കുമ്പോള്‍ അഭിമാനം’ : ഡോ. ജോൺ ബ്രിട്ടാസ്

അറിവിൻ്റെ വ്യാപ്തിയും പുതിയ സാഹചര്യങ്ങളിൽ പ്രയോഗിക്കാനുള്ള പഠിതാക്കളുടെ കഴിവും അവ പരിശോധിക്കുന്നതിന് ഉതകുന്നതാണ് “ഓപ്പൺ ബുക്ക് പരീക്ഷ് എന്ന് പ്രൊ. വിസി ഡോക്ടർ എസ്വി സുധീർ പറഞ്ഞു. 2023-24 അക്കാദമിക് വർഷം മുതൽ റെസ്ട്രിക്ടഡ് ടൈപ്പ് (Restricted type) ഓപ്പൺ ബുക്ക് പരീക്ഷയാണ് ആദ്യ ഘട്ടത്തിൽ സർവ്വകലാശാല നടപ്പിലാക്കുക. മൂല്യ നിർണ്ണയത്തിന് അധ്യാപകർക്കും പരിശീലനം നൽകും.
ആഗസ്റ്റ് 13ന് മാതൃകാ പരീക്ഷ വിജയകരമായി നടത്തി 2024 സെപ്റ്റംബർ 8 ന് 14 ജില്ലാ കേന്ദ്രങ്ങളിൽ ആദ്യ ഓപ്പൺ ബുക്ക് പരീക്ഷ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News