ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ലിന് ലോഗോയും ട്രേഡ് മാർക്ക് ലഭിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ഇതോടെ ക്ഷേത്രത്തിന്റെ പാരമ്പര്യ ചിഹ്നമായ ഓണവില്ലിന്റെ സംരക്ഷണത്തിന് ഈ ട്രേഡ് മാർക്ക് വഴിയൊരുക്കും.
ചെന്നൈയിലെ ട്രേഡ് മാർക്ക് രജിസ്റ്ററിൽ നൽകിയ അപേക്ഷയെ തുടർന്നാണ് ക്ഷേത്രത്തിന് ഔദ്യോഗിക ട്രേഡ് മാർക്ക് ലഭിച്ചത്. ഇനി മുതൽ ഓണവില്ല് എന്ന പേരിൽ വില്ലുകൾ ഉണ്ടാക്കി വിൽപ്പന നടത്താൻ മറ്റാർക്കും സാധിക്കില്ല. ഓണവില്ല് ഉണ്ടാക്കി വിൽപ്പന നടത്തുന്നവർക്ക് നേരെ ക്ഷേത്രത്തിന് നിയമനടപടി സ്വീകരിക്കാം.ക്ഷേത്രത്തിനെ പ്രതിനിധീകരിച്ച് പേറ്റന്റ് രജിസ്റ്ററിൽ അപേക്ഷ നൽകിയത് അഭിഭാഷകനായ ബിന്ദു ശങ്കരപ്പിള്ളയാണ്.
ഇതുവരെ ഒരു വ്യക്തി ക്ഷേത്രത്തിന്റെ സമ്മതമില്ലാതെ ട്രേഡ് മാർക്ക് സ്വന്തമാക്കിയതറിഞ്ഞ് ക്ഷേത്രം നിയമനടപടികൾ ആരംഭിച്ചിരുന്നു. ക്ഷേത്രത്തിനെ പ്രതിനിധീകരിച്ച് പേറ്റന്റ് രജിസ്റ്ററിൽ അപേക്ഷ നൽകിയത് അഭിഭാഷകനായ ബിന്ദു ശങ്കരപ്പിള്ളയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here