പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അല്‍പശി ഉത്സവ തൃക്കൊടിയേറ്റ് 31ന്; മണ്ണുനീര്‍ കോരല്‍ ചടങ്ങു നടന്നു

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് നടന്ന മണ്ണുനീര്‍ കോരല്‍ ചടങ്ങോടുകൂടി 2024 അല്‍പശി ഉത്സവത്തിന്റെ താന്ത്രികമായ ചടങ്ങുകള്‍ ആരംഭിച്ചു. വൈകുന്നേരം 6.30ന് മിത്രാനന്ദപുരം ക്ഷേത്ര കുളത്തില്‍ നിന്നും നവധാന്യമുള പൂജയ്ക്കായി മണ്ണുനീര്‍കോരി വാദ്യാഘോഷങ്ങളോട് കൂടി ക്ഷേത്രത്തില്‍ കൊണ്ടുവന്ന് തന്ത്രി ബ്രഹ്‌മശ്രീ തരണനല്ലൂര്‍ പ്രദീപ് നമ്പൂതിരിപ്പാടിനെ ഏല്‍പ്പിക്കുകയും തന്ത്രിയും പരികര്‍മിമാരും ചേര്‍ന്ന് ഈ മണ്ണില്‍ നവധാന്യങ്ങള്‍ വിതറുകയും മുളയ്ക്കുന്ന ധാന്യങ്ങള്‍ നിത്യവും പൂജയും നടത്തുന്നു.

ALSO READ: ഐഫോണ്‍ 16 ഉപയോഗിക്കുന്നത് നിയമവിരുദ്ധം; ഞെട്ടണ്ട ‘അവിടെ’ ഇങ്ങനാണ് ഭായ്!

നാളെ മുതല്‍ 30 വരെ അടിയന്തിരപൂജയും കലശാഭിഷേകവും ഹോമവും നടക്കും. 29ന് വൈകുന്നേരം 6.30ന് 365 സ്വര്‍ണകുടങ്ങളില്‍ ജലം നിറച്ച് ബ്രഹ്‌മകലശപൂജയും, 30ന് രാവിലെ 8.30 മുതല്‍ 9.30വരെ ഉത്സവത്തിന്റെ കൊടിയേറ്റിനുള്ള താന്ത്രിക ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചു കൊണ്ടുള്ള തിരുവിളക്കം ചടങ്ങും നടക്കും. 31ന് രാവിലെ 9നും 9.30നും മധ്യേ ശുഭമുഹൂര്‍ത്തത്തില്‍ തൃക്കൊടിയേറ്റ് ചടങ്ങ് നടക്കും. നവംബര്‍ 7ന് വലിയകാണിക്കയും 8ന് പള്ളിവേട്ടയും 9ന് തിരുആറാട്ടും നടക്കും.

ALSO READ:  ഗ്യാന്‍വാപി മസ്ജിദില്‍ കൂടുതല്‍ സര്‍വേ നടത്തണമെന്ന ഹര്‍ജി വാരാണസി ജില്ലാകോടതി തള്ളി

ചടങ്ങില്‍ ക്ഷേത്രഭരണസമിതി അംഗം കരമന ജയന്‍, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി മഹേഷ്, എഒ എജി ശ്രീഹരി, ഫിനാന്‍സ് ഓഫീസര്‍ വെങ്കട് സുബ്രഹ്‌മണ്യം, മാനേജര്‍ ബി ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News