ശ്രീജേഷിന് സ്‌നേഹപൂര്‍വം എന്ന ക്യാപ്ഷന്‍ ഒത്തിരി ഇഷ്ടമായി, എന്നെ കേരളം ഏറ്റെടുത്തതായി തോന്നുന്നു; പി ആര്‍ ശ്രീജേഷ്

കൈരളി ടിവി സംഘടിപ്പിച്ച ശ്രീജേഷിന് സ്‌നേഹപൂര്‍വം എന്ന പരിപാടിയുടെ ക്യാപ്ഷന്‍ തനിക്ക് ഒരുപാട് ഇഷ്ടമായെന്നും കേരളത്തിന്റെ ഗയിമല്ലാത്ത ഹോക്കിയിലൂടെ തന്നെ കേരളം ഏറ്റെടുത്തതായാണ് തോന്നുന്നതെന്ന് പി ആര്‍ ശ്രീജേഷ് പറഞ്ഞു.

ALSO READ: ചേർത്തലയിൽ കാണാതായ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി ; മൃതദേഹം ശുചിമുറിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ

അദ്ദേഹത്തിന്റെ വാക്കുകള്‍:

ഞാന്‍ 2000ലാണ് ഹോക്കി കളിക്കാന്‍ തുടങ്ങിയത്. അത് ആര്‍ക്കും ഇഷ്ടല്ലാരുന്നു. ജോലി കിട്ടണം എന്നതായിരുന്നു മാനദണ്ഡം. എന്നാല്‍ മൂന്നു വര്‍ഷം ഹോക്കി കളിക്കാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ ക്യാമ്പിലെത്തിയതോടെ ഏവര്‍ക്കും പ്രതീക്ഷയായി. 2004ല്‍ ജൂനിയര്‍ ടീമില്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞു. ഇതോടെ ആത്മവിശ്വാസം കൂടി.

ഹോക്കി കേരളത്തിന്റെ ഗയിമല്ല. അതിനാല്‍ പലപ്പോഴും തീരുമാനം തെറ്റിപോയോയെന്ന് തോന്നിട്ടുണ്ട്. ഹോക്കി ബാഗുകള്‍ തൂക്കി പോകുമ്പോള്‍ സാധനം വില്‍ക്കാന്‍ പോകുന്നോ എന്ന് കേട്ട് വിഷമിച്ചിട്ടുണ്ട്. കേരളത്തിന്റെ ഗയിമല്ലാത്ത ഹോക്കിയിലൂടെ കേരളത്തിലേക്ക് രണ്ട് മെഡലുകള്‍ കൊണ്ടുവന്നപ്പോള്‍ കുറച്ച് അഹങ്കാരമുണ്ട്. അതുപോലെ അഭിമാനവും.

ALSO READ: കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ യുവാവിൻ്റെ ക്രൂര മർദ്ദനം; സംഭവം തിരുവനന്തപുരം ആര്യനാട്

ശ്രീജേഷിന് സ്‌നേഹപൂര്‍വം എന്ന ക്യാപ്ഷന്‍ ഒരുപാട് ഇഷ്ടപ്പെട്ടു. കേരളത്തിന്റെ ഗയിമല്ലാത്ത ഹോക്കി കളിച്ച എന്നെ കേരളം ഏറ്റെടുത്തതായാണ് ഇതിലൂടെ തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സമ്മാനം വാങ്ങി വരുമ്പോള്‍ നാട് തരുന്ന ആദരം വലുതാണ്. നമ്മുടെ രാജ്യത്തിന്റെ പുറത്ത് പോയി അവിടെ നമ്മുടെ പതാക ഉയര്‍ത്താന്‍ കഴിയുന്നത് സ്‌പോട്‌സ് താരങ്ങള്‍ക്ക് മാത്രമുള്ള പ്രത്യേകതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News