‘മഞ്ഞുമ്മൽ ബോയ്‌സ്’ എന്ന സിനിമയെ ആക്ഷേപിച്ച് എഴുത്തുകാരനായ ജയമോഹന്റെ കുറിപ്പിന് മറുപടിയായി പ്രമുഖ മാധ്യമപ്രവർത്തകൻ ശ്രീജിത്ത് ദിവാകരൻ എഴുതിയ വാക്കുകൾ ഏറെ പ്രസക്തമാണ്.
തമിഴകവുമായി മലയാളിയെ ചേർത്തിണക്കിയ സിനിമ കണ്ട് ആനന്ദിക്കേണ്ടതിന് പകരം സംഘികളുടെ സ്വതസിദ്ധമായ വിദ്വേഷ-വെറുപ്പുകളുടെ പ്രചരണമാണ് ജയമോഹൻ നടത്തുന്നത്. തമിഴ്‌നാട്ടിലേയും കേരളത്തിലേയും വിനോദസഞ്ചാരത്തേയും മൈത്രിയേയും ബാധിക്കാൻ പോന്ന ഹേറ്റ് കാമ്പയിൻ ആണ് ജയമോഹൻ നടത്തുന്നതെന്നും ശ്രീജിത്ത് ദിവാകരൻ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ശ്രീജിത്ത് ദിവാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മഞ്ഞുമ്മൽ ബോയ്‌സ് അതി മനോഹരമായ സിനിമയാണ്. ചുരുങ്ങിയ പക്ഷം മലയാള സിനിമയോട് വൈകാരിക ബന്ധമൊന്നും ഇതുവരെ ഇല്ലാതിരുന്ന താഴ്‌വീട് തമിഴകവുമായി മലയാളിയെ ചേർത്തിണക്കിയ സിനിമ. അത് കണ്ട് ആനന്ദിക്കേണ്ടതിന് പകരം സംഘികളുടെ സ്വതസിദ്ധമായ വിദ്വേഷ-വെറുപ്പുകളുടെ പ്രചരണമാണ് ജയമോഹൻ എന്നയാൾ നടത്തുന്നത്. യാതൊരു ഡാറ്റയുമില്ലാത്ത ദുഷ്പ്രചരണം. രണ്ട് സംസ്ഥാനങ്ങളിലേയും വിനോദസഞ്ചാരത്തേയും മൈത്രിയേയും ബാധിക്കാൻ പോന്ന ഹേറ്റ് കാമ്പയിൻ.
ആ സിനിമയും അത് സൃഷ്ടിക്കുന്ന സാഹോദര്യവും അൻപാണ് ശിവമെന്ന പ്രഖ്യാപനവും മനസിലാകണമെങ്കിൽ കേരളത്തോടും തമിഴ്‌നാടിനോടും ഈ കാലത്ത് ഇരു സംസ്ഥാനങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന രാഷ്ട്രീയ മൈത്രിയോടും അൻപ് വേണം. അതില്ല എന്നല്ല, അതിനോടാണ് വെറുപ്പ്. അതിനോടാണ് എതിർപ്പ്.
കൊടുക്കൽ വാങ്ങലുകളിലൂടെയാണ് ഒരു സമൂഹം നിലനിൽക്കുന്നതെന്ന് ഒരിക്കലും മനസിലാകാത്ത കൂട്ടരാണ് സംഘികൾ. ആ രാഷ്ട്രീയ മാനസികാവസ്ഥയുടെ അടിത്തറ അന്യരോടുള്ള വിദ്വേഷമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here