ശ്രീകണ്‌ഠേശ്വരം ശിവകുമാര്‍ ചരിഞ്ഞു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആന ശ്രീകണ്‌ഠേശ്വരം ശിവകുമാര്‍ ചരിഞ്ഞു.70 വയസ്സാണ്. 1985-ല്‍ ശ്രീകണ്‌ഠേശ്വരം ശിവക്ഷേത്രത്തില്‍ ശിവകുമാറിനെ നടയ്ക്ക് വച്ചതായിരുന്നു. തിരുവനന്തപുരം വലിയശാല കാന്തളളൂര്‍ ശിവക്ഷേത്ര മുറ്റത്ത് പൊതുദര്‍ശനത്തിന് വച്ച ശിവകുമാറിന്റെ ജഢത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍, അംഗങ്ങളായ അഡ്വ.എസ്.എസ്.ജീവന്‍, ജി.സുന്ദരേശന്‍, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി.എസ്.പ്രകാശ്, ദേവസ്വം ബോര്‍ഡ് സെക്രട്ടറി ജി. ബൈജു എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു.

Also Read: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മ‍ഴ്യ്ക്ക് സാധ്യത

ശ്രീകണ്‌ഠേശ്വരം ക്ഷേത്ര മുറ്റത്തും പൊതുദര്‍ശനം ഉണ്ടായിരുന്നു. നിരവധി ആനപ്രേമികളും നാട്ടുകാരും വലിയശാലയില്‍ എത്തിയിരുന്നു.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചക്ക് 1 മണിക്ക് മുടവന്‍മുഗളിലെ ദേവസ്വം ബോര്‍ഡ് വക സ്ഥലത്ത് ശ്രീകണ്‌ഠേശ്വരം ശിവകുമാറിനെ സംസ്‌കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News