ധീരജ് ഇനിയും ആവര്‍ത്തിക്കും; കൊലവിളിയുമായി വീണ്ടും കെഎസ്‌യു

കൊലവിയുമായി വീണ്ടും കെഎസ്‌യു. തിരുവനന്തപുരം എസ് ഇ ടി കോളേജിലാണ് സംഭവം. കേരള സങ്കേതിക സര്‍വ്വകലാശാലയ്ക്ക് കീഴില്‍ നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടയിലാണ് കെഎസ്‌യുവിന്റെ കൊലവിളി.

വ്യാഴാഴ്ച ഉച്ചയോടെ സാങ്കേതിക സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ശ്രീകാര്യം എഞ്ചിനീയറിങ് കോളേജില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം. കേരള സങ്കേതിക സര്‍വ്വകലാശാലയ്ക്ക് കീഴില്‍ നടക്കുന്ന ക്യാമ്പസ് തെരഞ്ഞെടുപ്പിലെ മത്സരാര്‍ത്ഥികള്‍ കോളേജിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നതിനിടെയാണ് കോളേജിലെ തന്നെ കെഎസ്‌യു പ്രവര്‍ത്തകരുടെ ഭീഷണി. കെഎസ്‌യു യൂത്ത്‌ കോൺഗ്രസ്‌ ഗുണ്ടകൾ കൊലപ്പെടുത്തിയ രക്തസാക്ഷി ധീരജ്‌ രാജേന്ദ്രനുണ്ടായ അനുഭവം സിഇടി ക്യാമ്പസിലെ എസ്‌എഫ്‌ഐ പ്രവർത്തകർക്കും  ഉണ്ടാകുമെന്നാണ്‌ കെഎസ്‌യുവിന്റെ ഭീഷണി.

READ ALSO: സിനിമാ നടന്‍ ജോണിയുടെ നിര്യാണത്തില്‍ സ്പീക്കര്‍ അനുശോചിച്ചു

എസ്എഫ്ഐയുടെ സര്‍വകലാശാലാ കൗണ്‍സിലര്‍ സ്ഥാനാര്‍ഥി അഭിഷേക് രഞ്ജിത് വോട്ടു ചോദിച്ച് സംസാരിക്കുന്നത് തടസ്സപ്പെടുത്തി ക്യാമ്പസിലെ കെഎസ്യു നേതാവ് ഷാനിദ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് കൊലവിളി നടത്തിയത്.

READ ALSO:രാവിലെ പാലും മുട്ടയും അത്താഴത്തിന് ബീഫും ചിക്കനും; കായികോത്സവവേദിയിലെ ഊട്ടുപുര വിശേഷവുമായി മന്ത്രി വി ശിവന്‍കുട്ടി

ഷാനിദ് മുഹമ്മദ് ഉള്‍പ്പെടെയുള്ള കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ എസ്എഫ്ഐ ഏരിയ കമ്മിറ്റി ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കി. മീറ്റ് ദി കാന്‍ഡിഡേറ്റിനിടെ കൊലവിളി നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബുധനാഴ്ചയാണ് സംസ്ഥാനത്ത് സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News