ശ്രീകാര്യം മേല്‍പ്പാലത്തിന്റെ ടെണ്ടറിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതോടെ നഗരത്തിലേക്ക് തടസ്സമില്ലാത്ത യാത്രക്കുള്ള സാഹചര്യമൊരുങ്ങുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ശ്രീകാര്യത്തെ ഗതാഗതക്കുരുക്ക് മറികടക്കാനുള്ള പദ്ധതിക്കാണ് തുടക്കമാകുന്നത്.
ALSO READ: പാപ്പനംകോട് തീപിടുത്തത്തിൽ രണ്ട് പേർ മരിച്ച സംഭവം: കൊലപാതകമെന്ന് പൊലീസ്
മേല്‍പ്പാലത്തിനുള്ള സ്ഥലമേറ്റെടുക്കല്‍ നേരത്തെ തന്നെ പൂര്‍ത്തിയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാകും. പദ്ധതിയുടെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളായ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.
ALSO READ: ഇംഗ്ലണ്ടിൽ നായയുമായി നടക്കാനിറങ്ങിയ 80കാരൻ മർദ്ദനമേറ്റ് മരിച്ചു: പ്രായപൂർത്തിയാകാത്ത 5 പേർ അറസ്റ്റിൽ
71.38 കോടി രൂപ ചെലഴിച്ചാണ് മേല്‍പ്പാലനിര്‍മ്മാണം നടത്തുന്നത്.ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മ്മാണ ചുമതല നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് ശ്രീകാര്യത്ത് മേല്‍പ്പാലം നിര്‍മ്മിക്കുക.
ALSO READ: ഇനി സ്റ്റോറികൾക്കും കമന്റ് നൽകാം: പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം
ഈ പാക്കേജിന്റെ ഭാഗമായി ഉള്ളൂര്‍,പട്ടം എന്നിവിടങ്ങളിലും മേല്‍പ്പാലം നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാകുന്നുണ്ട്. ഇവിടങ്ങളില്‍ സ്ഥലമേറ്റെടുപ്പ് നടപടികള്‍ തുടരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here