‘ആൾക്കൂട്ടത്തിൽ തനിയെ എന്നത് അദ്ദേഹത്തിൻറെ ജീവിത ദർശനമാണ്’: എം ടി യെ അനുസ്മരിച്ച് ശ്രീകുമാരൻ തമ്പി

പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായരേ അനുസ്മരിച്ച് ശ്രീകുമാരൻ തമ്പി. തന്റെ കാലഘട്ടത്തിലേയും ഇപ്പോഴത്തേയും എഴുത്തുകാരുടെ മാതൃകയായിരുന്നു എം ടി വാസുദേവൻ നായർ. ഇനി ഇതുപോലെയൊരു മാതൃക ഉണ്ടാകില്ല, ഇനി ഇതുപോലെയൊരു എംടി ഉണ്ടാകില്ല, ഇനി ഇതുപോലെ ഒരു ജീനിയസ് ഉണ്ടാകില്ല എന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

Also read: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്

‘നമ്മളെ ചിന്തിപ്പിച്ച ശക്തമായ പത്രാധിപനായിരുന്നു അദ്ദേഹം. സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കിയ വ്യക്തിത്വമാണ് എംടി. അതുവരെ കണ്ട തിരക്കഥയല്ല എം ടി വന്നതിനുശേഷം സിനിമയിൽ കണ്ടു തുടങ്ങിയത്. ചെറുകഥയിലും അദ്ദേഹം മാതൃകയായിരുന്നു. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആൾക്കൂട്ടത്തിൽ തനിയെ എന്നത് അദ്ദേഹത്തിൻറെ ജീവിത ദർശനമാണ്.

Also read: അനേകം മാനങ്ങളുള്ള ഒരാളും കാലത്തിനൊപ്പം നടന്ന കഥാകാരനും ആയിരുന്നു എം.ടി. വാസുദേവൻ നായർ; കവി കെ സച്ചിദാനന്ദൻ

ഞാൻ അദ്ദേഹത്തിന് അനുജനെ പോലെയായിരുന്നു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. എം ടി വാസുദേവൻ നായർ എന്നാൽ പൂർണ്ണതയാണ്. മനുഷ്യൻറെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച വ്യക്തിയാണ് എം ടി. സ്വന്തം അനുഭവങ്ങളാണ് അദ്ദേഹം കാച്ചി കുറുക്കി മറ്റൊരു രീതിയിൽ അവതരിപ്പിച്ചത്. വലിയ ദുഃഖമാണ് അദ്ദേഹത്തിൻറെ വിയോഗത്തിൽ ഉണ്ടായിട്ടുള്ളത്. എന്റെ ഏറ്റവും കൂടുതൽ കവിതകൾ പ്രസിദ്ധീകരിച്ചത് അദ്ദേഹം മാതൃഭൂമി പത്രാധിപർ ആയിരുന്നപ്പോഴാണ്. നമുക്ക് ഇനി ഇതുപോലെ ഒരു സാഹിത്യകാരൻ ഉണ്ടാകില്ല’- ശ്രീകുമാരൻ തമ്പി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News