‘പി ജയചന്ദ്രന്റെ വിയോഗം വ്യക്തിപരമായ നഷ്ടം, ഞങ്ങളുടേത് സഹോദര തുല്യമായ ബന്ധം’: ശ്രീകുമാരന്‍ തമ്പി

തലമുറകളുടെ ഭാവഗായകനായ പി. ജയചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ശ്രീകുമാരന്‍ തമ്പി. പി ജയചന്ദ്രന്റെ വിയോഗം വ്യക്തിപരമായ നഷ്ടമാണെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു. സഹോദര തുല്യമായ ബന്ധമായിരുന്നു ഞങ്ങളുടേതെന്നും ജയചന്ദ്രന്‍ എന്നും സംഗീതത്തേയാണ് സ്‌നേഹിച്ചതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

Also Read : പി ജയചന്ദ്രന്റെ സംസ്കാരം നാളെ; ഇന്ന് പൂങ്കുന്നത്തെ വസതിയിലും സംഗീത നാടക അക്കാദമി റീജണൽ തീയേറ്ററിലും പൊതുദർശനം

മലയാളത്തിൻ്റെ ഭാവഗായകൻ പി ജയചന്ദ്രന്‍റെ വേർപാടിലൂടെ വിരാമമായത് കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാനസപര്യയ്ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കിട്ട കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പി ജയചന്ദ്രനെ അനുസ്മരിച്ചത്. സമാനതകൾ ഇല്ലാത്ത ഭാവാവിഷ്കാരമായിരുന്നു ജയചന്ദ്രൻ്റെ ഗാനാലാപനത്തെ സമകാലീനരിൽ നിന്ന് വേറിട്ട് നിർത്തിയതെന്നും തുടർന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ന് വൈകിട്ട് എട്ട് മണിയോടെയാണ് മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തൃശൂര്‍ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാളെ രാവിലെ 10 മുതൽ വൈകീട്ട് 12 വരെ സംഗീത നാടക അക്കാദമി ഹാളിലെ പൊതുദർശനത്തിനു ശേഷം, സംസ്കാരം ശനിയാഴ്ച വൈകീട്ട് 3 മണിയോടെ ചേന്ദമംഗലത്തെ വീട്ടിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News