രഞ്ജിത്തിനെതിരെ പരാതി നല്‍കി ബംഗാളി അഭിനേത്രി ശ്രീലേഖ മിത്ര

സംവിധായകന്‍ രഞ്ജിത്തിനെതിരെ പരാതി നല്‍കി ബംഗാളി അഭിനേത്രി ശ്രീലേഖ മിത്ര. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. തന്നോട് രഞ്ജിത് മോശമായി പെരുമാറിയെന്ന് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയിരുന്നു. കടവന്ത്രയില്‍ ഫ്‌ളറ്റില്‍ വച്ച് മോശമായി പെരുമാറി. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു.ക്രിമിനല്‍ നടപടി സ്വീകരിക്കണം എന്നാണ് പരാതി.

ALSO READ:  വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി നല്‍കി ആന്ധ്ര

പരാതി ശ്രീലേഖ മിത്ര ഇ മെയിലായി അയച്ചു.  പാലേരി മാണിക്യം സിനിമയുമായി ബന്ധപ്പെട്ട  ചർച്ചകൾക്കിടെയായിരുന്നു സംഭവം. രഞ്ജിത് തൻ്റെ ശരീരത്തിൽ  ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിക്കുകയായിരുന്നു. സിനിമ ചർച്ചയായിരുന്നില്ല  രഞ്ജിത്തിൻ്റെ ഉദ്ദേശം. സ്ത്രീത്വത്തെ അപമാനിച്ച ഈ സംഭവത്തിൽ രഞ്ജിത്തിനെതിരെ  ക്രിമിനൽ നടപടി സ്വീകരിക്കണം.
കുറ്റകൃത്യം നടന്ന സമയത്ത് നിലവിലുണ്ടായിരുന്ന ഇന്ത്യൻ ശിക്ഷാ നിയമം 354 , 354 B എന്നീ വകുപ്പുകൾ പ്രകാരം നടപടി സ്വീകരിക്കണം എന്നാണ് പരാതിയിലെ ആവശ്യം. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കുറ്റകരമാക്കുന്ന വകുപ്പുകളാണിത്.
അതിക്രമ വിവരം ഡോക്യുമെൻ്ററി സംവിധായകനും സുഹൃത്തുമായ   ജോഷി ജോസഫിനെ അറിയിച്ചിരുന്നു.
സംഭവത്തിന് ശേഷം മടക്കയാത്രക്ക് ടിക്കറ്റ് പോലും നൽകാൻ രഞ്ജിത് തയ്യാറായി. ഒടുവിൽ സുഹൃത്തിൻ്റെ സഹായത്തോടെയാണ് കൊൽകത്തയിലേക്ക് മടങ്ങിയതെന്നും പരാതിയിലുണ്ട് . നിയമനടപടിക്ക് പരാതി ആവശ്യമായ സാഹചര്യത്തിലാണ് രേഖാമൂലം  നൽകുന്നതെന്നും പരാതിയിലുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News