‘രഞ്ജിത്ത് നല്ല സംവിധായകന്‍, നിയമപരമായി കുറ്റം ചെയ്തിട്ടില്ല’: ശ്രീലേഖ മിത്ര

സംവിധായകന്‍ രഞ്ജിത്തിന്റെ രാജിക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ച ബംഗാള്‍ നടി ശ്രീലേഖ മിത്രയുടെ പ്രതികരണമാണ് ഇപ്പോള്‍ വൈറലാവുന്നത്. രഞ്ജിത്തിന്റെ രാജിയില്‍ സന്തോഷമില്ലെന്ന് പ്രതികരിച്ച താരം അദ്ദേഹം തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം നല്ലൊരു സംവിധായകനാണെന്നും ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ALSO READ: ഒരുമിച്ച് മുന്നോട്ട്: ഭിന്നശേഷിക്കാർക്കായി വാക്കത്തോൺ സംഘടിപ്പിച്ചു

രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. തന്നെ പരീക്ഷിക്കുകയായിരുന്നു. പ്രതികരണം എങ്ങനെയെന്ന് അറിയാന്‍ ശ്രമിക്കുകയായിരുന്നു. രഞ്ജിത്ത് കുറ്റവാളിയാണെന്ന് പറയാന്‍ കഴിയില്ല. നിയമപരമായി രഞ്ജിത്ത് കുറ്റം ചെയ്തിട്ടില്ല. അദ്ദേഹം നല്ല സംവിധായകനാണെന്നും ശ്രീലേഖ മിത്ര പറഞ്ഞു. ഒപ്പം മലയാള സിനിമയ്ക്ക് നഷ്ടമുണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. അതേസമയം സ്ത്രീകള്‍ ബഹുമാനിക്കപ്പെടണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: ‘എല്ലാത്തിനും കാരണം ആ നടിയുടെ പോരാട്ടം’; ഗീതു മോഹന്‍ദാസിന് പിന്നാലെ ഓര്‍മപ്പെടുത്തലുമായി മഞ്ജുവാര്യരും

ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സംവിധായകന്‍ രഞ്ജിത്ത് രാജിവച്ചത്. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News