പിണറായി സർക്കാരിന്റെ ഇച്ഛാശക്തി; പ്രശംസിച്ച് ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ

പിണറായി സർക്കാരിനെ പ്രശംസിച്ച് ശ്രീനാരായണ ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ. ശ്രീനാരായണായ ഗുരു സർവ്വകലാശാല സ്ഥാപിച്ചതും ശ്രീനാരായണഗുരുവിന്റെ പ്രതിമ തലസ്ഥാനത്ത് നിർമ്മിച്ചതും പിണറായി സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ടെന്ന് തീർത്ഥാടന മഹാസമ്മേളനത്തിൽ ശുഭാംഗാനന്ദ സ്വാമികൾ പറഞ്ഞു.

സംസ്ഥാനത്ത് പല മുഖ്യമന്ത്രിമാർ ഉണ്ടായിരുന്നെങ്കിലും പിണറായി വിജയനെ ശ്രീനാരായണ സമൂഹം ഒരിക്കലും മറക്കില്ല എന്ന് സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. മനുഷ്യനെ കുരുതി കൊടുക്കുന്ന അന്ധവിശ്വാസങ്ങളിലേക്ക് രാജ്യം മാറുന്നത് വേദനാജനകം ആണ്, ശ്രീനാരായണ സമൂഹം അത്തരം വഴികളിലേക്ക് മാറാൻ പാടില്ല, ജാതിമത വ്യത്യാസമില്ലാതെ മുമ്പ് ക്ഷേത്രങ്ങളിൽ എല്ലാവർക്കും പ്രവേശനം ഉണ്ടായിരുന്നു ,എന്നാൽ ഇപ്പോൾ അത് മാറിക്കൊണ്ടിരിക്കുന്നു എന്നും സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു.92 -മത് ശിവഗിരി തീർത്ഥാടന മഹാസമ്മേളനം ഉദ്‌ഘാടന വേദിയിലായിരുന്നു ഇക്കാര്യം പറഞ്ഞത്.

വസ്ത്രം അഴിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കണം എന്ന നിർബന്ധം പല ക്ഷേത്രങ്ങളിലും ഉണ്ട്, ചില ശ്രീനാരായണ ക്ഷേത്രത്തിലും ഇത് തുടരുന്നുണ്ട്,പഴയകാലത്ത് പൂണൂൽ കാണുന്നതിനാണ് ഈ സമ്പ്രദായം തുടങ്ങിയത്,ഇത് അനാചാരം എന്നതിൽ തർക്കമില്ല ഇത് തിരുത്തിയേ മതിയാകൂ എന്നാണ് ശ്രീനാരായണ ധർമസംഘത്തിന്റെ നിലപാട് എന്നും വ്യക്തമാക്കി.

also read: ചായക്കൊപ്പം പുസ്തകങ്ങളെയും, കലയെയും പറ്റിയൊക്കെ സംസാരിക്കാം; സഭയിലേക്ക് സ്വാഗതം ചെയ്ത് സ്പീക്കർ

അതേസമയം 92 -മത് ശിവഗിരി തീർത്ഥാടനത്തിന് തുടക്കമായി. മൂന്നു ദിവസങ്ങളിലായി പത്ത് സമ്മേളനങ്ങൾ തീർഥാടനത്തിന്‍റെ ഭാഗമായി നടക്കും. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് സമ്മേളനം തുടങ്ങിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നു പുറപ്പെട്ടിട്ടുള്ള തീർഥാടന പദയാത്രകൾ രാത്രിയോടെ ശിവഗിരിയിൽ എത്തിച്ചേർന്നു . ജനുവരി ഒന്നിന് തീർഥാടനം സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News