‘ലഹരി ഉപയോഗിച്ചിട്ടില്ല’;  പാർട്ടിയെ കുറിച്ച് അറിയില്ലെന്ന് ശ്രീനാഥ് ഭാസിയുടെ മൊഴി

SREENATH BHASI

ലഹരി പാർട്ടിയെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ശ്രീനാഥ് ഭാസിയുടെ മൊഴി.
ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഓം പ്രകാശിനെ പരിചയമില്ല എന്നും താരം പറഞ്ഞു.സുഹൃത്ത് ബിനു ജോസഫിനൊപ്പമാണ് ഹോട്ടൽ മുറിയിലെത്തിയതെന്നും ബിനുവുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും ശ്രീനാഥ് ഭാസി മൊഴി നൽകി.

ALSO READ; മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ടെന്ന് ഹൈക്കോടതി

അതേസമയം കേസിൽ നടി പ്രയാഗ മാർട്ടിനും അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരായി.എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് പ്രയാഗ മൊഴിയെടുക്കലിന് ഹാജരായത്. പ്രയാഗയ്ക്ക് ഒപ്പം നടൻ സാബു മോനുമുണ്ട്.

ALSO READ; കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് വിജയം; എസ്എഫ്ഐക്കെതിരെയുള്ള തെറ്റായ പ്രചാരണങ്ങൾക്കുള്ള തിരിച്ചടിയെന്ന് പി എം ആർഷോ

പ്രയാഗയ്ക്ക് നിയമസഹായവുമായി വന്നതാണെന്ന്
സാബുമോൻ മാധ്യമങ്ങളോട് പറഞ്ഞു.പൊലീസ് നോട്ടീസ് നൽകിയതനുസരിച്ചാണ് പ്രയാഗ മൊഴി നൽകാനെത്തിയത് എന്നും മൊഴിയെടുക്കലിന് ശേഷം പ്രയാഗ മാധ്യമങ്ങളെ കാണുമെന്നും സാബുമോൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News