പാ.രഞ്ജിത് ചിത്രത്തിലേക്ക് ശ്രീനാഥ് ഭാസി

മലയാളികളുടെ പ്രിയ താരമാണ് ശ്രീനാഥ് ഭാസി. ചരിത്രനേട്ടം കൈവരിച്ച ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ഇപ്പോഴിതാ പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന തമിഴ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കിരൺ മോസസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. പാ രഞ്ജിത്തിനോടൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള ആണ് കിരൺ.

ALSO READ: ‘പറ്റുമെങ്കിൽ നിങ്ങൾ എന്നെ കണ്ടുപിടിക്ക്’: കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവെച്ച് താരം

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജി.വി.പ്രകാശ്, ശിവാനി രാജ് ശേഖർ എന്നിവരാണ്. പശുപതി ലിംഗസ്വാമി തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചെന്നൈയിലും പോണ്ടിച്ചേരിയിലുമാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. രൂപേഷ് ഷാജിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം നിർവഹിക്കുന്നത് ജി വി പ്രകാശ് ആണ്. എഡിറ്റിങ് സെൽവ ആർ കെയും വസ്ത്രാലങ്കാരം സാബിറും നിർവഹിക്കുന്നു. ആർട്ട് ഡയറക്ടർ ആയി ജയാ രഘു പ്രവർത്തിക്കും. പി ആർ ഒ: പ്രതീഷ് ശേഖർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News