ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരുടെ വിലക്ക് നീക്കി

അഭിനേതാക്കളായ  ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവര്‍ക്കെതിരെ സിനിമാ സംഘടനകൾ ഏർപ്പെടുത്തിയ വിലക്ക് നീക്കി. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേ‍ഴ്സ് അസോസിയേഷന് മാപ്പപേക്ഷ നൽകുകയും ഷെയ്ൻ നിഗം അധികമായി ചോദിച്ച പ്രതിഫല തുകയിൽ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങുകയും ചെയ്തതിനു പിന്നാലെയാണ് നടപടി.

സിനിമാ ഷൂട്ടിങ് സെറ്റില്‍ സമയത്തിന് എത്തുന്നില്ലെന്നും ലഹരി ഉപയോഗം തുടങ്ങിയ ആരോപണങ്ങള്‍ നേരിട്ട ശ്രീനാഥ് ഭാസി അഭിമുഖത്തിനിടെ അവതാരകരെ അസഭ്യം പറഞ്ഞ വീഡിയോയും പുറത്തുവന്നതോടെ വലിയ വിമര്‍ശനങ്ങളാണ് നടന് വേണ്ടി വന്നത്. പിന്നാലെയാണ് സിനിമാ സംഘടനകള്‍ തങ്ങളുടെ ചിത്രങ്ങളില്‍ ശ്രീനാഥിനെ സഹകരിപ്പിക്കില്ലെന്ന നിലപാടെടുത്തത്.

ALSO READ: 19കാരിയായ സെക്യൂരിറ്റി ജീവനക്കാരിയെ ബലാത്സംഗം ചെയ്തു, കൂട്ടബലാത്സംഗമെന്ന് കുടുംബം, ഇരയ്ക്ക് ദാരുണാന്ത്യം

പ്രതിഫലമായി വലിയ തുക ചോദിക്കുന്നു പ്രൊഡ്യൂസര്‍മാരുമായി സഹകരിക്കുന്നില്ല, അംഗീകരിക്കാന്‍ ക‍ഴിയാത്ത ഡിമാന്‍ഡുകള്‍ വയ്ക്കുന്നു ലഹരി ഉപയോഗം തുടങ്ങിയവയാണ് ഷെയ്നിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍. ഷെയ്ന്‍ പ്രധാന വേഷങ്ങളിലൊന്ന് ചെയ്ത ആര്‍ഡിഎക്സ് എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വലിയ പ്രതിസന്ധികള്‍ നടന്‍ സൃഷ്ടിച്ചുവെന്നതടക്കം ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ചിത്രം വിജയമായതിനു പിന്നാലെ ആരോപണങ്ങള്‍ തള്ളി പ്രൊഡ്യൂസര്‍ സോഫിയ പോള്‍ രംഗത്തെത്തിയിരുന്നു.

ALSO READ: ‘അതിദരിദ്രരില്ലാത്ത കേരളം’ മാതൃകാ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News