മോഹൻലാലിന്റെ കാപട്യം നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ട്, ബന്ധം അത്ര മികച്ചതായിരുന്നില്ലെന്ന് ശ്രീനിവാസൻ

മോഹന്‍ലാലുമായി അത്ര നല്ല ബന്ധത്തിലല്ലെന്നും അദ്ദേഹത്തിന്‍റെ കാപട്യം നിരവധി തവണ തുറന്നുപറഞ്ഞിട്ടുണ്ടെന്നും നടൻ ശ്രീനിവാസൻ. മരിക്കുന്നതിന് മുമ്പ് എല്ലാം തുറന്നെഴുതുമെന്നും ശ്രീനിവാസൻ വ്യക്തമാക്കി. അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ രോഗശയ്യയിൽ നിന്നും മടങ്ങിയെത്തിയ ശ്രീനിവാസനെ മോഹൻലാൽ ചുംബിച്ചത് ഓര്‍ത്തെടുത്ത് മോഹന്‍ലാല്‍ കംപ്ലീറ്റ് ആക്ടര്‍ ആണെന്നും ശ്രീനിവാസൻ പരിഹസിച്ചിരുന്നു. ഡോ സരോജ് കുമാര്‍ എന്ന സിനിമ ഒരു തരത്തില്‍ മോഹന്‍ലാലിന്‍റെ സ്പൂഫ് ആയിരുന്നില്ലേ, അത് അദ്ദേഹവുമായുള്ള ബന്ധത്തെ ബാധിച്ചോയെന്ന ചോദ്യത്തിന് ഞങ്ങളുടെ ബന്ധം അത്ര മികച്ചതായിരുന്നില്ല എന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.

Also Read: ആഗ്രഹങ്ങള്‍ സഫലമാകുന്നത് കാണാന്‍ ഇന്ന് അവളില്ല; വേദനയോടെ ജഗദീഷ്

ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍റെ പ്രതികരണം.

അതേസമയം മമ്മൂട്ടിയോടൊത്തുള്ള അനുഭവവും ശ്രീനിവാസന്‍ തുറന്നുപറയുന്നുണ്ട്: ‘ഒരിക്കല്‍ ഞാന്‍ രാത്രിയില്‍ പുതിയ സണ്‍ഗ്ലാസ് ധരിച്ച് മമ്മൂട്ടിയെ കാണാന്‍ പോയി. അദ്ദേഹം ഒരു മത്സരാര്‍ത്ഥിയെ പോലെ തന്നെ നോക്കി നിന്നു. എന്നിട്ട് മുറിയിലേക്ക് പോയി 17 സണ്‍ഗ്ലാസുകള്‍ അടങ്ങിയ ഒരു പെട്ടി തുറന്നു. അദ്ദേഹത്തെ മറികടക്കാന്‍ ധൈര്യപ്പെടരുതെന്ന് സന്ദേശം അതിലുള്ളതായി തോന്നി’ ശ്രീനിവാസന്‍ അഭിമുഖത്തിൽ പറഞ്ഞു .

Read  Also: പതിനെട്ടാം വിവാഹവാര്‍ഷികത്തില്‍ വ്യത്യസ്തമായ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News