‘ആ സിനിമ കണ്ട് പ്രിയന്റെ കണ്ണുകൾ നിറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നു’: ശ്രീനിവാസൻ

1998ല്‍ ശ്രീനിവാസൻ രചനയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറങ്ങിയ ചിത്രമാണ് ചിന്താവിഷ്ടയായ ശ്യാമള. അന്ന് വലിയ വിജയം നേടിയ ഒരു സിനിമയായിരുന്നു അത്. ഇന്നും കുടുംബപ്രേക്ഷകർക്ക് ചിന്താവിഷ്ടയായ ശ്യാമള ഇഷ്ട ചിത്രമാണ്. സിനിമയിലെ ഓരോ ഡയലോഗും നമ്മൾ ഇപ്പോഴും തമാശയായി ഉപയോഗിക്കാറുണ്ട്.

Also read:‘എന്റെ വണ്ണം എന്നെ തളർത്തിയപ്പോൾ ആത്മവിശ്വാസം നൽകിയത് ആ നടനാണ്’: അപർണ ബാലമുരളി

സംഗീത നായികയായി എത്തിയ സിനിമയില്‍ ശ്രീനിവാസന്‍ ആയിരുന്നു നായകന്‍. ആ സിനിമയെ കുറിച്ച് ശ്രീനിവാസൻ ചില തുറന്നുപറച്ചിലുകൾ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിനിമ ഹിറ്റാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല എന്നും വിജയത്തില്‍ സംശയമുണ്ടായിരുന്നുവെന്നും ശ്രീനിവാസൻ അഭിമുഖത്തിൽ പറഞ്ഞു.

കഥ പറയുമ്പോള്‍ എന്ന സിനിമ വിജയിക്കുമെന്ന് തിരക്കഥ വായിച്ചപ്പോള്‍ തന്നെ തനിക്ക് ഉറപ്പായിരുന്നു, എന്നാൽ ചിന്താവിഷ്ടയായ ശ്യാമളയുടെ കാര്യം അങ്ങനെ ആയിരുന്നില്ല. അത് വിജയിക്കുമെന്ന് സിനിമ എഴുതുമ്പോഴോ അത് ഷൂട്ട് ചെയ്യുമ്പോഴോ ഒരു വിശ്വാസവുമില്ലായിരുന്നു. എന്നാൽ സിനിമയുടെ പ്രിവ്യു കാണാൻ പ്രിയദർശൻ വന്നിരുന്നു.

Also read:‘ഓംപ്രകാശിനെ പരിചയമില്ല, കണ്ടിട്ടുമില്ല സുഹൃത്തുക്കളെ സന്ദർശിക്കാനാണ് ഹോട്ടലിൽ പോയത്’: പ്രയാഗ മാര്‍ട്ടിന്‍

സിനിമ കണ്ട് പ്രിയൻ കരഞ്ഞത് ഞാൻ ശ്രദ്ധിച്ചു. അങ്ങനെ പെട്ടന്ന് കരയുന്ന ഒരാൾ അല്ല പ്രിയദർശൻ. അത്രയും മനസില്‍ തട്ടിയാല്‍ മാത്രമേ പ്രിയൻ കരയാറുള്ളു. അന്ന് ഞാൻ ഉറപ്പിച്ചു ഈ സിനിമ വിജയിക്കുമെന്ന് എന്ന് ശ്രീനിവാസൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News