ദാസനും വിജയനും വീണ്ടും ഒന്നിക്കുമോ? ആ ചിത്രത്തിന്റെ സംവിധായകൻ വിനീത്? മറുപടിയുമായി ശ്രീനിവാസൻ

മലയാളികൾക്ക് എക്കാലവും ആഘോഷിക്കാൻ തക്ക ഭംഗിയുള്ള ചിത്രങ്ങളാണ് മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഇറങ്ങിയിട്ടുള്ളത്. ഇപ്പോഴിതാ തന്റെ ആരോഗ്യം അനുവദിച്ചാൽ വീണ്ടുമൊരു മോഹൻലാൽ ശ്രീനിവാസൻ ചിത്രം മലയാളത്തിൽ ഉണ്ടാകുമെന്ന് പറഞ്ഞിരിക്കുകയാണ് ശ്രീനിവാസൻ. തിയറ്ററിൽ മികച്ച വിജയം സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന വർഷങ്ങൾക്ക് ശേഷം തിയറ്റിലെത്തി കണ്ട ശേഷമായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.

ALSO READ: വിഷുവിന്റെ ‘മെയിൻ ഐറ്റം’ വിട്ടുപോയോ..? വിഷു കട്ട ഉണ്ടാക്കുന്നതെങ്ങനെ എന്ന് നോക്കാം

വർഷങ്ങൾക്ക് ശേഷം എന്ന പ്രണവ്-ധ്യാൻ-വിനീത് ചിത്രം വളരെ ഇഷ്ടപ്പെട്ടെന്ന് അറിയിച്ച ശ്രീനിവാസൻ ഇങ്ങനെ പറഞ്ഞു കൊടുക്കുന്നത് തെറ്റാതെ ചെയ്യുന്നവരെ കാണാന്‍ വളരെ പ്രയാസമാണെന്നും മാധ്യമങ്ങളോട് പറഞ്ഞു. അച്ഛനെന്ന രീതിയില്‍ അഭിമാനം തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാം താന്‍ പറഞ്ഞു കൊടുത്തതായിരുന്നുവെന്നും അതിനാല്‍ പുതുതായി ഒന്നും തോന്നിയില്ല എന്നും ശ്രീനിവാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിനിമ കണ്ടപ്പോള്‍ തനിക്കും പഴയ കാലത്തെ നൊസ്റ്റാള്‍ജിയ ഉണ്ടായെന്നും, നിവിന്‍ പോളി നന്നായിട്ടുണ്ട് ഗംഭീരമായിരുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു. ധ്യാനിനെയും പ്രണവിനെയും പഴയ ദാസനെയും വിജയനെയും ഓര്‍മിപ്പിച്ചോ എന്ന ചോദ്യത്തിന് അവര്‍ മിമിക്രി കാണിച്ചില്ല, അവരുടേതായ രീതിയില്‍ നന്നായി ചെയ്തുവെന്നാണ് ശ്രീനിവാസൻ പറഞ്ഞത്.

ALSO READ: 50 രൂപയുടെ തര്‍ക്കം; വ്യാപാരിയുടെ വിരല്‍ കടിച്ചെടുത്ത് അക്രമി, സംഭവം യുപിയില്‍

അതേസമയം, വിനീത് ശ്രീനിവാസന് ശ്രീനിവാസന്‍റെ സ്ക്രിപ്റ്റ് നല്‍കുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് തന്‍റെ സ്ക്രിപ്റ്റ് അവന്‍ സിനിമ ചെയ്യുമോ എന്ന് ശ്രീനിവാസൻ തിരിച്ചു ചോദിച്ചു. ഇതുവരെ ചോദിച്ചില്ലെന്നും ആവശ്യമാണെങ്കില്‍ സ്ക്രിപ്റ്റ് നല്‍കുമെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News