ലോക്സഭാ തെരഞ്ഞെടുപ്പ്; തൃണമൂൽ കോൺഗ്രസ് ശക്തികേന്ദ്രമായ ശ്രീറാം പൂരിൽ നടക്കുന്നത് ശക്തമായ ത്രികോണ മത്സരം

ബംഗാളിലെ തൃണമൂൽ കോൺഗ്രസ് ശക്തികേന്ദ്രമായ ശ്രീറാം പൂരിൽ ഇത്തവണ നടക്കുന്നത് ശക്തമായ ത്രികോണ മത്സരം. ജെ.എൻ.യുവിലെ ഗവേഷണ വിദ്യാർത്ഥി ദീപ്ഷിത ധർ ആണ് മണ്ഡലത്തിലെ സി.പി.ഐ.എം സ്ഥാനാർത്ഥി. യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ ആവേശം പകർന്നു കൊണ്ടാണ് ദീപ്ഷിതയുടെ പ്രചാരണം മുന്നേറുന്നത്.

Also Read: ‘സിഎച്ച് കണാരനെ പോലുള്ള മഹാനെ അപമാനിച്ചിട്ട് അങ്ങനെയങ്ങ് പോകാമെന്ന് ധരിക്കേണ്ട’: വി കെ സനോജ്

ശ്രീറാം പൂർ ബംഗാളിലെ വ്യവസായ മേഖലയാണ്. മമതാ ബാനർജിയുടെ ഭരണത്തിന് കീഴിൽ ഇവിടുത്തെ പലവ്യവസായശാലകളും അടച്ചു പൂട്ടി. തൊഴിൽ തേടി ചെറുപ്പക്കാർ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് കൂട്ടത്തോടെ കുടിയേറുകയാണ്. തൊഴിലാളികൾ നേരിടുന്ന ജീവിത പ്രശ്നങ്ങളാണ് ദീപ്ഷിതയെ കമ്യൂണിസത്തിലേക്ക് ആകർഷിച്ചത്.എസ്.എഫ്.ഐ.യുടെ അഖിലേന്ത്യാ ജോയൻ്റ് സെക്രട്ടറിയായ ദീപ്ഷിത ജെ.എൻ യുവിലെ ഗവേഷണ വിദ്യാർത്ഥിയാണ്. തൊഴിൽ കുടിയേറ്റമാണ് ഗവേഷണ വിഷയം.

Also Read: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ. വി മുകേഷിനെ അനുസ്മരിച്ച് ദില്ലിയിലെ മാധ്യമ സുഹൃത്തുക്കൾ

തെരഞ്ഞെടുക്കപ്പെട്ടാൽ മണ്ഡലത്തിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ ശ്രമിക്കുമെന്ന് ദിപ്ഷിത പറയുന്നു. പണ്ട് കോൺഗ്രസ്സിൻ്റേയും ഇപ്പോൾ തൃണമൂൽ കോൺഗ്രസ്സിൻ്റേയും ശക്തികേന്ദ്രമാണ് ശ്രീറാം പൂർ. ഇത്തവണത്തേത് ശക്തമായ ത്രികോണ മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News