‘അടിച്ചുതകര്‍ക്കാനുള്ള ശ്രമമാണ് പലപ്പോഴും സഞ്ജുവിന്റെ വിക്കറ്റ് വീഴ്ചയ്ക്ക് കാരണം, ശൈലി മാറ്റാന്‍ തയ്യാറാകുന്നില്ല’; ശ്രീശാന്ത്

ഐപിഎല്ലിന്റെ പതിനാറാം സീസണില്‍ നല്ലരീതിയില്‍ തുടക്കം കാഴ്ച്ചവെച്ചിട്ടും പ്ലേ ഓഫ് കാണാതെ പോയ ടീമാണ് സഞ്ജു സാംസണ്‍ ക്യാപ്റ്റനായ രാജസ്ഥാന്‍ റോയല്‍സ്. ഡെത്ത് ബോളിങ്ങിലെ പിഴവുകള്‍ മൂലം കഴിഞ്ഞ സീസണില്‍ ഫൈനലിലെത്തിയ ടീമിന് ഇത്തവണ ജയിക്കാനാകുന്ന കളികള്‍ പോലും നഷ്ടമായി. അര്‍ധസെഞ്ചറികളുമായി ടീമിനെ മുന്നോട്ടുനയിച്ച സഞ്ജുവിനും പിന്നീടങ്ങോട്ട് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല.

ഇപ്പോളിതാ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് സഞ്ജുവിനെ കുറിച്ച് പറഞ്ഞിരിക്കുന്ന വാക്കുകളാണ്് ക്രിക്കറ്റ് പ്രേമികള്‍ ചര്‍ച്ച ചെയ്യുന്നത്. ക്രീസിലെത്തിയ ഉടന്‍ അടിച്ചുതകര്‍ക്കാനുള്ള ശ്രമമാണ് പലപ്പോഴും സഞ്ജുവിന്റെ വിക്കറ്റ് വീഴ്ചയ്ക്ക് കാരണമായത്. ”ക്രീസിലെത്തിയാല്‍ ഒരു 10 പന്തെങ്കിലും പിടിച്ച് നില്‍ക്കൂ” എന്ന് പറഞ്ഞു. പിച്ചിന്റെ സ്വഭാവം മനസിലാക്കിയശേഷം അടിച്ചു കളിക്കൂ. നീ ഒരുപാട് കഴിവുള്ളവനാണെന്ന് ഞങ്ങള്‍ക്ക് അറിയാം. 12 പന്തില്‍ ഒരു റണ്‍ പോലും എടുത്തില്ലെങ്കിലും നിനക്ക് 25 പന്തില്‍ 50 റണ്‍ നേടാമെന്ന് സഞ്ജുവിനോട് പറഞ്ഞു. എന്നാല്‍ ഇതാണെന്റെ ശൈലിയെന്നും ഇങ്ങനെ മാത്രമേ തനിക്ക് കളിക്കാനാകൂയെന്നുമാണ് സഞ്ജു മറുപടി നല്‍കിയത്. താങ്കള്‍ പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സഞ്ജു വ്യക്തമാക്കി.

ഐപിഎല്‍ മത്സരത്തിലൂടെ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കണമെന്ന മനോഭാവം സഞ്ജു മാറ്റണമെന്ന് ശ്രീശാന്ത് പറയുന്നു. ”എന്റെ കീഴിലാണ് സഞ്ജു അണ്ടര്‍-14 കളിച്ചു തുടങ്ങിയത്. അതുകൊണ്ട് ഞാനവനെ പിന്തുണയ്ക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാനവനെ കാണുമ്പോഴെല്ലാം പറയാറുണ്ട്, ഐപിഎലില്‍ മാത്രമല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കണമെന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News