ലോകകപ്പിൽ ന്യൂസീലൻഡ് ഇന്ന് ശ്രീലങ്കയെ നേരിടുന്നു. ടേബിളില്‍ നാലാമതുള്ള ന്യൂസിലന്‍റിന് സെമിയില്‍ കയറാന്‍ ഇന്ന് വെറുതെ ജയിച്ചാല്‍ പോര, വമ്പന്‍ ജയം വേണം. അഞ്ചും ആറും സ്ഥാനങ്ങളിലുള്ള പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും സെമി സാധ്യതകൾ അവശേഷിക്കുന്നതിനാല്‍ ബാക്കിയുള്ള അവരുടെ മത്സരങ്ങള്‍ ന്യൂസിലന്‍റിന്‍റെ മോഹങ്ങളെ ബാധിക്കും. അതൊഴിവാക്കാന്‍ വലിയ റണ്‍റേറ്റില്‍ വിജയിക്കുക്ക എന്നതാണ് ന്യസിലന്‍റിന്‍റെ ലക്ഷ്യം.
നിലവിൽ എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയ ന്യൂസീലൻന്‍റ് നാല് വിജയത്തോടെ എട്ട് പോയിന്റാണ് നേടിയിട്ടുള്ളത്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും എട്ട് പോയിന്‍റ് തന്നെ. നെറ്റ് റൺറേറ്റിലുള്ള മുൻതൂക്കമാണ് ന്യൂസീലൻഡിന് ആശ്വാസമാകുന്നത്. കഴിഞ്ഞ നാലു മത്സരങ്ങളില്‍ തുടർ പരാജയമേറ്റ ന്യൂസീലന്‍റിന്, ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ 10 പോയിന്റുമായി സെമി പ്രതീക്ഷകൾ സജീവമാക്കാം.
ALSO READ: കാലിൽ കടിച്ച് മുതല, തിരിച്ച് കൺപോളയിൽ കടിച്ച് കർഷകൻ; ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു
ഇന്ന് മഴമൂലം മത്സരം ഉപേക്ഷിച്ച് പോയിന്‍റ് പങ്കുവയ്ക്കേണ്ടി വന്നാൽ അവരുടെ സെമി പ്രതീക്ഷകളും തുലാസിലാകും. ഇന്നത്തെ മത്സരം ഉപേക്ഷിക്കുകയും പാക്കിസ്ഥാനോ അഫ്ഗാനിസ്ഥാനോ അടുത്ത മത്സരത്തിൽ ജയിക്കുകയും ചെയ്താൽ ന്യൂസീലൻഡ് ടൂർണമെന്റില്‍നിന്ന് പുറത്താകും.
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍റ് 8 ഓവറുകള്‍ എറിഞ്ഞ് നാല് ശ്രീലങ്കന്‍ വിക്കറ്റുകള്‍ വീഴ്ത്തി. 25 പന്തില്‍ 51 റണ്‍സെടുത്ത് നില്‍ക്കുന്ന കുശാല്‍ പെരേര വമ്പന്‍ അടികള്‍ക്ക് ആരംഭത്തിലേ മുതിരുന്നുണ്ട്. 2 സിക്സും ആറ് ഫോറും ഇതുവരെ നേടി. പതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, സധീര സമരവിക്രമ എന്നിവര്‍ പുറത്തായി. ട്രെന്‍റ് ബോള്‍ട്ട് 2 വിക്കറ്റും ടിം സൗതി ഒരു വിക്കറ്റും വീഴ്ത്തി.
സ്കോര്‍: 70-4 (8.2)
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here