ഏഷ്യാ കപ്പിൻ്റെ വേദിയെച്ചൊല്ലി മാസങ്ങൾ നീണ്ട തർക്കങ്ങൾക്ക് വിരാമം. ഏഷ്യാ കപ്പ് ക്രിക്കറ്റ് ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 നടക്കുന്ന ടൂർണമെൻ്റിന് ശ്രീലങ്കയും പാകിസ്താനുമാണ് ആതിഥേയരാകുക. ആകെയുള്ള 13 മത്സരങ്ങളിൽ 9 എണ്ണം ശ്രീലങ്കയിൽ നടക്കുമ്പോൾ 9 എണ്ണത്തിന് പാകിസ്താനും വേദിയാവുക. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, നേപ്പാൾ ടീമുകളാണ് ടൂർണമെന്റിൽ മത്സരിക്കുന്ന ടീമുകൾ.
ഇന്ത്യ പാകിസ്താനിൽ കളിക്കില്ലെന്ന് അറിയിച്ചതോടെയാണ് വേദിയുടെ കാര്യത്തിൽ അനിശ്ചിതത്വം ഉയർന്നിരുന്നു. ഇന്ത്യ കളിക്കാനെത്തിയില്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ബഹിഷ്‍കരിക്കുമെന്ന് പാകിസ്താനും അറിയിച്ചു. ഇതിനെ ചൊല്ലിയുള്ള തർക്കം മാസങ്ങളോളം നീണ്ടു. പരിഹാരമായാണ് രണ്ടു രാജ്യങ്ങളിലായി മത്സരം നടത്താൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തീരുമാനിച്ചത്. പതിനഞ്ച് വർഷത്തിന് ശേഷമാണ് പാകിസ്താനിൽ ഒരു ഏഷ്യാകപ്പ് മത്സരം നടക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here