ഇന്ത്യയുടെ സുരക്ഷയ്ക്ക് ദോഷകരമായതൊന്നും തങ്ങളുടെ പ്രദേശത്ത് അനുവദിക്കില്ല, ചൈനീസ് കടന്നുകയറ്റത്തെ പ്രതിരോധിക്കുമെന്ന് വാക്ക് നൽകി ശ്രീലങ്ക

ഇന്ത്യൻ സുരക്ഷയ്ക്ക് ദോഷകരമായി മാറുന്നതൊന്നും തങ്ങളുടെ പ്രദേശത്ത് അനുവദിക്കില്ലെന്ന് ഇന്ത്യക്ക് ഉറപ്പ് നൽകി ശ്രീലങ്ക. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശ്രീലങ്കൻ പ്രസിഡൻ്റ് അനുര കുമാര ദിസനായകെ നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് ഇന്ത്യക്ക് ശ്രീലങ്കൻ പ്രസിഡൻ്റിൽ നിന്നും ഇത്തരത്തിലൊരു ഉറപ്പ് ലഭിച്ചത്. ഇന്ത്യയെ ലക്ഷ്യം വെച്ച് ചൈന ‘മിഷൻ ഇന്ത്യൻ മഹാസമുദ്രം’ ദൌത്യവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ശ്രീലങ്കയുടെ ഈ ഉറപ്പ്.

സമീപകാലത്തായി ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്ത് 25,000 ടൺ ഭാരമുള്ള ഉപഗ്രഹ, ബാലിസ്റ്റിക് മിസൈൽ ട്രാക്കിങ് കപ്പലായ യുവാൻ വാങ് 5 ഒന്നിലധികം തവണ ഹമ്പൻടോട്ടയിൽ നങ്കൂരമിട്ടിരുന്നു. ഈ സംഭവത്തിൽ ശ്രീലങ്ക ഇന്ത്യയെ ആശങ്കയറിയിച്ചതോടെ ശ്രീലങ്ക ചൈനയോട് ചാരപ്രവർത്തനം നിർത്തിവെക്കാനും കപ്പലിൻ്റെ നങ്കൂരമിടൽ അവസാനിപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.

ALSO READ: ഇന്ത്യൻ സമുദ്ര പരിധിയിൽ വൻ ധാതുനിക്ഷേപത്തിന് സാധ്യതയുള്ളതായി ഗവേഷകരുടെ കണ്ടെത്തൽ; രാജ്യത്തിന് മുതൽക്കൂട്ടാകുമെന്ന് പ്രതീക്ഷ

ചൈനയുടെ കടം തിരിച്ചടക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ശ്രീലങ്കൻ സമ്മർദ്ദം വിജയിച്ചില്ല. എന്നാൽ ഇപ്പോൾ ശ്രീലങ്കയിൽ പുതിയ ഭരണനേതൃത്വം വന്നതോടെ ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായി ശ്രീലങ്കൻ പ്രദേശത്തെ ഉപയോഗിക്കാൻ ചൈനയെ അനുവദിക്കില്ലെന്ന് ഉറപ്പ് ലഭിക്കുകയായിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കാലങ്ങളായി ആഴത്തിലുള്ളതാണെന്ന് ഇരു നേതാക്കളും വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News