ജനം ആർക്കൊപ്പം? ലങ്കയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു

SRI LANKA

ശ്രീലങ്കയിൽ പാർലമെന്റ് തെരെഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ് തുടങ്ങി. 2022ലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ കലാപത്തിന് ശേഷം ഐലന്റിൽ നടക്കുന്ന ആദ്യ പാർലമെന്റ് തെരഞ്ഞെടുപ്പാണിത്. അടുത്തിടെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട ജനത വിമുക്തി പെരമുന നേതാവ് അനുര കുമാര ദിസാനായകെക്കും ഈ തെരെഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്.പാർലമെറ്റിൽ അദ്ദേഹത്തിന് ഭൂരിപക്ഷം നേടിയെടുക്കാൻ കഴിയുമോ എന്നതാണ് ലങ്ക ഉറ്റുനോക്കുന്നത്.

ദിസനായകെയുടെ നാഷണൽ പീപ്പിൾസ് പവർ (എൻപിപി) സഖ്യത്തിന് പാർലമെൻ്റിൽ വെറും മൂന്ന് സീറ്റുകൾ മാത്രമേ നിലവിൽ ഉള്ളു.എന്നാൽ ഇത്തവണ അവർക്ക് വലിയ മുൻതൂക്കമാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്.

ALSO READ; ബ്രസീൽ സുപ്രീംകോടതിക്ക് സമീപം സ്ഫോടനം: ഒരാൾ കൊല്ലപ്പെട്ടു

ആകെ മൊത്തം 225 പാർലമെന്റ് സീറ്റുകൾ ആണ് ലങ്കയിലുള്ളത്.ഇതിൽ 29 സീറ്റുകൾ തെരഞ്ഞെടുക്കുന്നത് നാഷണൽ ലിസ്റ്റ് വഴിയാണ്. 225ൽ 113 സീറ്റുകൾ നേടുന്ന പാർട്ടിക്കായിരിക്കും തെരെഞ്ഞെടുപ്പിൽ വിജയം.

നിലവിൽ രജപക്സെ കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ശ്രീ ലങ്ക പൊതുജന പെരമുനക്കാണ് പാർലമെന്റിൽ കൂടുതൽ സീറ്റുകൾ ഉള്ളത്.225 ൽ 145 സീറ്റുകൾ അവർക്കുണ്ട്. സജിത്ത് പ്രേമദാസയുടെ നേതൃത്വത്തിലുള്ള സമാഗി ജന ബലവേഗയയ്ക്ക് 54 സീറ്റുകളും ഇളങ്കൈ തമിഴ് അരസ് കച്ചിക്ക് 10 സീറ്റുകളുമാണ് ഉള്ളത്. നിലവിലെ പ്രസിഡന്റ് അനുര കുമാര ഡിസനായകെയുടെ എൻപിപിക്ക് വെറും മൂന്ന് സീറ്റുകൾ മാത്രമാണ് ഉള്ളത്.ഈ സീറ്റ് നില ഉയർത്താനുള്ള ശ്രമത്തിലാണ് എൻപിപി.

വ്യാഴാഴ്ച രാവിലെ 7 മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരം 4 മണിക്ക് പോളിംഗ് അവസാനിക്കും.
17 ദശലക്ഷം വോട്ടർമാരാണ് ശ്രീ ലങ്കയിൽ ഉള്ളത്. 13 , 421പോളിംഗ് സ്റേഷനുകളിലായിട്ടാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. തെരെഞ്ഞെടുപ്പ് ഫലം നാളെ അറിയാൻ കഴിഞ്ഞേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News