വീണ്ടും തോല്‍വി ഏറ്റുവാങ്ങി ഇംഗ്ലണ്ട്; ശ്രീലങ്കയ്ക്ക് എട്ടുവിക്കറ്റിന്റെ ജയം

ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ശ്രീലങ്കയ്ക്ക് അനായാസ വിജയം. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 157 റണ്‍സ് എന്ന താരതമ്യേന ചെറിയ സ്‌കോര്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 25.4 ഓവറില്‍ ശ്രീലങ്ക മറികടന്നു. ശ്രീലങ്കയ്ക്ക് വേണ്ടി ഓപ്പണര്‍ പതും നിസ്സങ്ക പുറത്താകാതെ 77 റണ്‍സ് നേടി. 83 പന്തില്‍ രണ്ടു സിക്സിന്റെയും ഏഴു ഫോറുകളുടെയും അകമ്പടിയോടെയായിരുന്നു ഇന്നിംഗ്സ്.

Also Read: ഹമാസ് ഭീകര സംഘടനയെന്ന് ലീഗ് വേദിയില്‍ ശശി തരൂര്‍; കോണ്‍ഗ്രസ് നേതാവ് ഒരേ സമയം ഇരയ്ക്കും വേട്ടക്കാരനുമൊപ്പമെന്ന് വിമര്‍ശനം

തുടക്കത്തില്‍ തന്നെ കുശാല്‍ പെരേരയെയും ക്യാപ്റ്റന്‍ കുശാന്‍ മെന്‍ഡിസിനെയും നഷ്ടപ്പെട്ടെങ്കിലും സദീര സമരവിക്രമയുമായി ചേര്‍ന്ന് പതും നിസ്സങ്ക പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തുകയായിരുന്നു. സമരവിക്രമ 54 പന്തില്‍ 65 റണ്‍സുമായി കൂടുതല്‍ ആക്രമണകാരിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News