മത്സ്യബന്ധന ട്രോളറിൽ കുടുങ്ങിയ 102 റോഹിങ്ക്യൻ അഭയാർഥികളെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി

ROHINGYA

മത്സ്യബന്ധന ട്രോളറിൽ കുടുങ്ങിയ 102 റോഹിങ്ക്യൻ അഭയാർഥികളെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി.ലങ്കയുടെ വടക്കു കിഴക്കൻ തീരത്ത് നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

വ്യാഴാഴ്ചയാണ് മുല്ലൈത്തീവ് ജില്ലയിലെ വെള്ളമുള്ളിവയ്ക്കൽ മേഖലയിൽ മത്സ്യത്തൊഴിലാളികളാണ്‌ ഇവരെ കണ്ടത്. ഇവർ മ്യാൻമറിൽ നിന്നെത്തിയതാണെന്നാണ് വിവരം. എന്നാൽ ഇവരുമായുള്ള ആശയവിനിമയത്തിൽ ചില തടസ്സങ്ങൾ നേരിടുന്നതിനാൽ ഇക്കാര്യത്തിൽ ഇനിയും ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്.

ALSO READ; ഒടുവില്‍ വഴങ്ങി, യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ച ചെയ്യാം-ട്രംപുമായി കൂടിക്കാഴ്ചയ്ക്കും തയാര്‍; പുടിന്‍

സംഘത്തിൽ ഇരുപത്തിയഞ്ച് കുട്ടികളും മുപ്പത് സ്ത്രീകളും ഉള്ളതായി ലങ്കൻ നേവി വക്താവ് ഗയൻ വിക്രമസൂര്യ പറഞ്ഞു.ഓസ്‌ട്രേലിയയിലേക്കോ ഇന്തോനേഷ്യയിലേക്കോ പോകുന്നവരാണ്‌ ഇവരെന്ന്‌ കരുതപ്പെടുന്നുവെന്ന്‌ അദ്ദേഹം വ്യക്തമാക്കി .ഇവരെ കിഴക്കൻ ട്രിങ്കോമാലി തുറമുഖത്ത് എത്തിച്ചിട്ടുണ്ടെന്ന്‌ നാവികസേന അറിയിച്ചു.

സമാന രീതിയിൽ 2022 ഡിസംബറിലും ശ്രീലങ്കൻ കടലിൽ 100 ​​ലധികം റോഹിങ്ക്യൻ അഭയാർഥികളെ നേവി രക്ഷപ്പെടുത്തിയിരുന്നു. പിന്നീട് യുഎൻ അഭയാർഥി ഏജൻസിയുടെ സഹായത്തോടെയാണ് ഇവരെ തിരിച്ചയച്ചത്.

ENGLISH NEWS SUMMARY: Sri Lankan navy rescued more than 100 people believed to be Rohingya refugees who were found adrift aboard a fishing trawler off the island nation.Navy spokesman Gayan Wickramasuriya said fishermen had spotted the refugees, including 25 children and 30 women, off Sri Lanka’s northern coast on Thursday.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News